അന്തർ ദേശീയ ലങ്കാഡി ചാമ്പ്യൻഷിപ്പ് ;പേരാവൂരിൽ നിന്ന് ഒൻപത് പേർ യോഗ്യത നേടി

പേരാവൂർ : നേപ്പാളിൽ നടക്കുന്ന അന്തർ ദേശീയ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ നിന്ന് ഒൻപത് പേർ യോഗ്യത നേടി. കഴിഞ്ഞ മാസം നടന്ന ദേശിയ ചാമ്പ്യൻഷിപ്പിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് ഇവർക്ക് സെലക്ഷൻ നേടിക്കൊടുത്തത്. തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായ എം.അമയ, തനയ ദാസ്, കാതറിൻ ബിജു, നിയ റോസ് ബിജു, അമർനാഥ് അനീഷ്, പി. പാർഥിവ്,പേരാവൂർ സെയ് ന്റ് ജോസഫ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നിവേദിത സി. സതീഷ്, എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ ആൻ ഡെന്നി,മണത്തണ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ചൈതന്യ വിനോദ് എന്നിവരാണ് കേരളത്തിൽ നിന്ന് ഇന്ത്യൻ ലങ്കാഡി ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത്.