Connect with us

Kannur

പി.എസ്.സി ഇന്റർവ്യൂ

Published

on

Share our post

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) ഫസ്റ്റ് എൻ.സി.എ-മുസ്ലിം (കാറ്റഗറി നമ്പർ -463/2023), ഫസ്റ്റ് എൻസിഎ-എസ്.സി (കാറ്റഗറി നമ്പർ-464/2023) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം മാർച്ച് 28 ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.


Share our post

Kannur

കണ്ണൂർ സബ് രജിസ്ട്രാർ അദാലത്ത് 20-ന്

Published

on

Share our post

കണ്ണൂർ: കണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ 20-ന് അദാലത്ത് നടത്തും. 1986 ജനുവരി ഒന്ന് മുതൽ 2017 മാർച്ച് 31 വരെ വില കുറച്ച്‌ കാണിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിലെ അണ്ടർ വാല്വേഷൻ നടപടി നേരിടുന്ന കേസുകൾ നാമമാത്ര തുക അടച്ച് തീർപ്പാക്കാം.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശലാ വാർത്തകൾ

Published

on

Share our post

ഹാൾ ടിക്കറ്റ്

17/03/2025 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ്, നവംബർ, 2024 (സി.സി.എസ്.എസ്- 2009 മുതൽ 2013 വരെ പ്രവേശനം) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.  പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കണ്ണൂർ, താവക്കര ക്യാമ്പസ്സിൽ മാത്രമുള്ള പരീക്ഷാ സെന്ററിൽ ഹാജരാകണം.

17.03.2025 ന് ആരംഭിക്കുന്ന  അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.                                             

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി / എഫ് വൈ ഐ എം പി, ഏപ്രിൽ 2025 പരീക്ഷകളുടെ ഓൺലൈൻ രെജിസ്ട്രേഷൻ 15.03.2025 വരെ നീട്ടി

ഫീ സ്റ്റേറ്റ്മെൻറ് / അഫിഡവിറ്റ്,  സർവകലാശാലയിൽ  സമർപ്പിക്കേണ്ടുന്ന അവസാന തീയതി  18.03.2025.

പരീക്ഷാഫലം

ഒന്നാം  സെമസ്റ്റർ എം.എസ്.സി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ്  സി എസ് എസ് – റെഗുലർ), നവംബർ  2024 പരീക്ഷകളുടെ ഫലംപ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക്  25.03.2025  വൈകുന്നേരം  5  മണിവരെ അപേക്ഷിക്കാം.


Share our post
Continue Reading

Kannur

മികച്ച വിമാനത്താവള പട്ടികയിൽ ഇടം പിടിച്ച് കണ്ണൂരും

Published

on

Share our post

കണ്ണൂർ: പ്രതിവർഷം 20 ലക്ഷത്തിന് താഴെ യാത്രക്കാരെ സ്വീകരിച്ച കണ്ണൂർ വിമാനത്താവളത്തെ പുതിയൊരു അംഗീകാരം തേടിയെത്തി. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ 2024-ലെ എയർപോർട്ട് ക്വാളിറ്റി സർവേയിൽ മികച്ച വിമാനത്താവളത്തിൽ കണ്ണൂരും ഇടം പിടിച്ചു.വിമാനത്താവളത്തിലെ ആഗമനം, ചെക് ഇൻ സൗകര്യങ്ങൾ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ, മറ്റു സൗകര്യങ്ങൾ തുടങ്ങി 32 ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് സർവേ നടത്തുന്നത്. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ പോർട്ടൽ വഴി യാത്രക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾകൂടി പരിഗണിച്ചതോടെ മികച്ച വിമാനത്താവളത്തിൻ്റെ പട്ടികയിൽ കണ്ണുരും എത്തി.വിമാനത്താവള നിർമ്മാണത്തിൻ്റെയും ഉദ്ഘാടനത്തിൻ്റെയും പേരിൽ ഇന്നും തർക്കങ്ങളുണ്ടെങ്കിലും 2018 ഡിസംബര്‍ 9നാണ് വിമാനത്താവളം നാടിന് സമർപ്പിച്ചത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാര്‍ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്ത് ചരിത്രം കുറിച്ചു. പ്രവര്‍ത്തനം ആരംഭിച്ച് 9 മാസം കൊണ്ട് പ്രതിദിനം 50 വീതം സര്‍വീസ് ടേക്ക് ഓഫും ലാന്‍ഡിങ്ങും ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കൈവരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!