Kannur
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നു

കണ്ണൂർ: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണവും രോഗസങ്കീർണതകളും കൂടുന്നു. മുതിർന്നവരിൽ 15 ശതമാനം ആളുകളിൽ ഏതെങ്കിലുംതരത്തിലുള്ള വൃക്കരോഗം കണ്ടുവരുന്നു. 10 വർഷംമുൻപ് ഇത് 11 ശതമാനമായിരുന്നു. നഗരപ്രദേശത്തെക്കാൾ ഗ്രാമങ്ങളിൽ രോഗനിരക്ക് അല്പം കൂടുതലുമാണ്. ദീർഘകാല വൃക്കരോഗം ബാധിച്ചവർ (ക്രോണിക് കിഡ്നി ഡിസീസ്-സികെഡി) തന്നെ പതിനായിരങ്ങളാണ്. വൃക്കപരാജയം സംഭവിച്ച് ഡയാലിസിസ് വേണ്ടിവരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റിവെക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.സർക്കാർസംവിധാനത്തിലൂടെമാത്രം കഴിഞ്ഞ വർഷം 25 ലക്ഷത്തിലധികം ഡയാലിസിസ് സെഷനുകൾ നടത്തിയതായാണ് കണക്ക്. തുടക്കത്തിൽ വലിയ ലക്ഷണം കാണിക്കാത്തതിനാൽ രോഗം നേരത്തേ കണ്ടുപിടിക്കാൻ കഴിയാത്തതും രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നു.
പ്രധാനകാരണങ്ങൾ
- നിയന്ത്രണമില്ലാത്ത പ്രമേഹം
- അമിത രക്തസമ്മർദം
- ചികിത്സിച്ചുമാറ്റാത്ത അണുബാധ
- പുകവലി
- മരുന്നുകളുടെ ദുരുപയോഗം
- ഗർഭകാലത്തെ പോഷകാഹാരക്കുറവ് വഴി കുട്ടികളിൽ വൃക്ക തകരാറ്
- വ്യായാമക്കുറവ്
വൃക്കകളെ സംരക്ഷിക്കാൻ
- പ്രമേഹം, അമിത ബിപി എന്നിവ വരാതെനോക്കുക. വന്നാൽ, ശാസ്ത്രീയചികിത്സയിലൂടെ നിയന്ത്രിക്കുക
- പുകവലിക്കാതിരിക്കുക, അനുയോജ്യമായ ശരീരഭാരം നിലനിർത്തുക
പുതിയ കാരണങ്ങളും
ശരീരഭാരവും പേശികളും പെട്ടെന്ന് കൂട്ടാൻ കഴിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം, അശാസ്ത്രീയ ഡയറ്റ് രീതി, അശാസ്ത്രീയ ഹെൽത്ത് സപ്ലിമെന്റുകൾ, സൗന്ദര്യവർധക വസ്തുക്കളിലെ മെർക്കുറി അംശം തുടങ്ങിയവ വൃക്കകളുടെ തകരാറിന് വഴിവെക്കുന്നതായി കാണുന്നു. പ്രോട്ടീൻ സപ്ലിമെന്റുകൾ രോഗികൾക്കുള്ളതാണ്. ആരോഗ്യമുള്ളവർക്ക് ഭക്ഷണത്തിലൂടെത്തന്നെ ആവശ്യമായ പോഷകങ്ങൾ ലഭിക്കും
ഡോ. ജയന്ത് തോമസ്, വൃക്കരോഗവിദഗ്ധൻ, ലിസി ഹോസ്പിറ്റൽ, കൊച്ചി.
Kannur
പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കണ്ണൂരിൽ 23-കാരിയായ യുവതി അറസ്റ്റില്‍


തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്‌നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍.സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്‌നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്‌സ്‌ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള ആണ്‍കുട്ടിയേയും സ്‌നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സി.പി.ഐ. നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് സ്‌നേഹ മെര്‍ളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.
Kannur
കണ്ണൂർ സബ് രജിസ്ട്രാർ അദാലത്ത് 20-ന്


കണ്ണൂർ: കണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ 20-ന് അദാലത്ത് നടത്തും. 1986 ജനുവരി ഒന്ന് മുതൽ 2017 മാർച്ച് 31 വരെ വില കുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിലെ അണ്ടർ വാല്വേഷൻ നടപടി നേരിടുന്ന കേസുകൾ നാമമാത്ര തുക അടച്ച് തീർപ്പാക്കാം.
Kannur
കണ്ണൂർ സർവകലാശലാ വാർത്തകൾ


ഹാൾ ടിക്കറ്റ്
17/03/2025 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ്, നവംബർ, 2024 (സി.സി.എസ്.എസ്- 2009 മുതൽ 2013 വരെ പ്രവേശനം) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കണ്ണൂർ, താവക്കര ക്യാമ്പസ്സിൽ മാത്രമുള്ള പരീക്ഷാ സെന്ററിൽ ഹാജരാകണം.
17.03.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി / എഫ് വൈ ഐ എം പി, ഏപ്രിൽ 2025 പരീക്ഷകളുടെ ഓൺലൈൻ രെജിസ്ട്രേഷൻ 15.03.2025 വരെ നീട്ടി
ഫീ സ്റ്റേറ്റ്മെൻറ് / അഫിഡവിറ്റ്, സർവകലാശാലയിൽ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 18.03.2025.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ് സി എസ് എസ് – റെഗുലർ), നവംബർ 2024 പരീക്ഷകളുടെ ഫലംപ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 25.03.2025 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്