Kerala
സംസ്ഥാനത്ത് മസ്റ്ററിങ്ങ് നടത്താത്തവർക്ക് ഈ മാസം 31 ന് ശേഷം റേഷൻ ഇല്ല

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുൻഗണന കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.95.83 ശതമാനം മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന കടകളിൽ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥ• വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്.പരമാവധി പേർക്ക് മസ്റ്ററിങ്ങ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻആർകെ സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിർത്തും. ഇവർക്ക് തൽക്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
Kerala
വടകരയിൽ പിടിയിലായത് ഒമ്പതിലും പത്തിലും പഠിക്കുന്ന അഞ്ച് കുട്ടികൾ, മോഷ്ടിച്ചത് ആറ് ബൈക്ക്, ആവശ്യം ലഹരി കടത്ത്


കോഴിക്കോട്: വടകരയിൽ മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്.ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷിടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു.
Kerala
തൊഴിൽ, വിസ തട്ടിപ്പുകൾ: ജാഗ്രത വേണമെന്ന് യുവജന കമ്മീഷൻ


സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യുവജന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം മുടക്കുന്നതിന് മുമ്പ് ഏജൻസിയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഗൗരവമായി അന്വേഷിക്കണം. ഇതൊന്നും കാര്യമാക്കാതെ പലരും വിദേശത്ത് പെട്ട് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിയുന്നതും സർക്കാർ അംഗീകൃത സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടും. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ചെയർമാൻ പറഞ്ഞു.
സിറ്റിംഗിൽ പരിഗണിച്ച 38 പരാതികളിൽ 21 എണ്ണം തീർപ്പാക്കി. 17 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി എട്ട് പരാതികൾ ലഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, എയ്ഡഡ് നിയമനം, അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. യുവജന കമ്മീഷൻ അംഗങ്ങളായ കെ.പി ഷജീറ, പി.പി രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.
Kerala
സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷൻ നിയമനം


കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കണ്ണൂർ മേഖല കാര്യാലയത്തിന് കീഴിൽ സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷണർ എന്നിവരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. സീനിയർ എഞ്ചിനീയർ യോഗ്യത: ബി.ടെക് (സിവിൽ/മെക്കാനിക്കൽ), ജല വിതരണ പദ്ധതി രൂപകൽപന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിനും ഏഴു വർഷത്തെ പ്രവൃത്തി പരിചയം, കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി.ടെക് സിവിൽ, രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്ങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലിചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണർക്കുള്ള യോഗ്യത. അഭിമുഖം മാർച്ച് 17 ന് രാവിലെ 10.30 ന് തളാപ്പ് എകെജി ഹോസ്പിറ്റലിനു സമീപമുള്ള ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497 2707601, 8281112248.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്