Kannur
മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽസിനെതിരെ പൊലീസ് കേസെടുത്തു.
Kannur
സമ്മർ ഷെഡ്യൂൾ: കണ്ണൂരിൽ നിന്ന് മുംബൈയിലേക്ക് കൂടുതൽ സർവീസ്


കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിലേക്ക് സർവീസുകൾ തുടങ്ങും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. ഏപ്രിൽ 1 മുതലാണ് സർവീസ് തുടങ്ങുന്നത്. രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 12.20ന് കണ്ണൂരിലെത്തും. തിരികെ പുലർച്ചെ 1.20ന് പുറപ്പെടുന്ന വിമാനം 3.10ന് മുംബൈയിലെത്തും. ഇൻഡിഗോ കണ്ണൂർ-മുംബൈ സെക്ടറിലെ സർവീസ് സമ്മർ ഷെഡ്യൂളിൽ പ്രതിദിനമാക്കി ഉയർത്തും. നിലവിൽ ആഴ്ചയിൽ നാലു ദിവസമാണ് ഇൻഡിഗോയുടെ മുംബൈ സർവീസ്.യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇൻഡിഗോ ഡൽഹി, അബുദാബി സർവീസുകളിൽ സീറ്റുകൾ വർധിപ്പിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് എയർബസ് എ321 വിമാനമാണ് ഇനി സർവീസുകൾക്ക് ഉപയോഗിക്കുക. ഏപ്രിൽ അവസാനത്തോടെ പുതിയ രാജ്യാന്തര സർവീസ് തുടങ്ങാനും ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട്.
മേയ് മാസത്തിൽ ബെംഗളൂരുവിലേക്ക് ഒരു അധിക സർവീസും ഇൻഡിഗോ തുടങ്ങും.മാർച്ച് 26 മുതൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പ്രതിവാരം 17 സർവീസുകളും ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് 12 സർവീസുകളുമുണ്ടാകും. ദുബായിലേക്ക് ആഴ്ചയിൽ എട്ടു സർവീസും മസ്‌കത്തിലേക്ക് ഏഴു സർവീസും നടത്തും. ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാരം രണ്ടു സർവീസുകളും റാസൽഖൈമ ,ദമാം എന്നിവിടങ്ങളിലേക്ക് മൂന്നു സർവീസുകളുമുണ്ടാകും.ആഭ്യന്തര സെക്ടറിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകളുണ്ട്. മുംബൈയിലേക്ക് ആഴ്ചയിൽ 11 സർവീസുകളുണ്ടാകും. തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് നേരിട്ടുള്ള സർവീസുകളും കൊച്ചി വഴിയുള്ള പ്രതിദിന സർവീസുമുണ്ട്.
Kannur
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നു


കണ്ണൂർ: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണവും രോഗസങ്കീർണതകളും കൂടുന്നു. മുതിർന്നവരിൽ 15 ശതമാനം ആളുകളിൽ ഏതെങ്കിലുംതരത്തിലുള്ള വൃക്കരോഗം കണ്ടുവരുന്നു. 10 വർഷംമുൻപ് ഇത് 11 ശതമാനമായിരുന്നു. നഗരപ്രദേശത്തെക്കാൾ ഗ്രാമങ്ങളിൽ രോഗനിരക്ക് അല്പം കൂടുതലുമാണ്. ദീർഘകാല വൃക്കരോഗം ബാധിച്ചവർ (ക്രോണിക് കിഡ്നി ഡിസീസ്-സികെഡി) തന്നെ പതിനായിരങ്ങളാണ്. വൃക്കപരാജയം സംഭവിച്ച് ഡയാലിസിസ് വേണ്ടിവരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റിവെക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.സർക്കാർസംവിധാനത്തിലൂടെമാത്രം കഴിഞ്ഞ വർഷം 25 ലക്ഷത്തിലധികം ഡയാലിസിസ് സെഷനുകൾ നടത്തിയതായാണ് കണക്ക്. തുടക്കത്തിൽ വലിയ ലക്ഷണം കാണിക്കാത്തതിനാൽ രോഗം നേരത്തേ കണ്ടുപിടിക്കാൻ കഴിയാത്തതും രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നു.
പ്രധാനകാരണങ്ങൾ
- നിയന്ത്രണമില്ലാത്ത പ്രമേഹം
- അമിത രക്തസമ്മർദം
- ചികിത്സിച്ചുമാറ്റാത്ത അണുബാധ
- പുകവലി
- മരുന്നുകളുടെ ദുരുപയോഗം
- ഗർഭകാലത്തെ പോഷകാഹാരക്കുറവ് വഴി കുട്ടികളിൽ വൃക്ക തകരാറ്
- വ്യായാമക്കുറവ്
വൃക്കകളെ സംരക്ഷിക്കാൻ
- പ്രമേഹം, അമിത ബിപി എന്നിവ വരാതെനോക്കുക. വന്നാൽ, ശാസ്ത്രീയചികിത്സയിലൂടെ നിയന്ത്രിക്കുക
- പുകവലിക്കാതിരിക്കുക, അനുയോജ്യമായ ശരീരഭാരം നിലനിർത്തുക
പുതിയ കാരണങ്ങളും
ശരീരഭാരവും പേശികളും പെട്ടെന്ന് കൂട്ടാൻ കഴിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം, അശാസ്ത്രീയ ഡയറ്റ് രീതി, അശാസ്ത്രീയ ഹെൽത്ത് സപ്ലിമെന്റുകൾ, സൗന്ദര്യവർധക വസ്തുക്കളിലെ മെർക്കുറി അംശം തുടങ്ങിയവ വൃക്കകളുടെ തകരാറിന് വഴിവെക്കുന്നതായി കാണുന്നു. പ്രോട്ടീൻ സപ്ലിമെന്റുകൾ രോഗികൾക്കുള്ളതാണ്. ആരോഗ്യമുള്ളവർക്ക് ഭക്ഷണത്തിലൂടെത്തന്നെ ആവശ്യമായ പോഷകങ്ങൾ ലഭിക്കും
ഡോ. ജയന്ത് തോമസ്, വൃക്കരോഗവിദഗ്ധൻ, ലിസി ഹോസ്പിറ്റൽ, കൊച്ചി.
Kannur
സിവിൽ സർവ്വീസ്: അവധിക്കാല കോഴ്‌സുകൾ


കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ അവധിക്കാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി യഥാക്രമം ടാലന്റ് ഡെവലപ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളാണ് നടത്തുന്നത്. കോഴ്സുകൾ ഏപ്രിൽ 21ന് ആരംഭിക്കും. താൽപര്യമുള്ളവർ www.kscsa.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ : 8281098875.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്