സി.പി.ഐ പേരാവൂർ ലോക്കൽ സമ്മേളനം ശനിയാഴ്ച തുടങ്ങും

പേരാവൂർ : സി.പി.ഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പേരാവൂർ ലോക്കൽ സമ്മേളനം മാർച്ച് 15,16 (ശനി, ഞായർ) ദിവസങ്ങളിൽ അയോത്തുംചാലിൽ നടക്കും. 15ന് വൈകുന്നേരം അഞ്ചിന് മണത്തണയിൽ നടക്കുന്ന പ്രകടനവും പൊതുയോഗവും സംസ്ഥാന കൗൺസിലംഗം സി.എൻ ചന്ദ്രനും 16ന് അയോത്തുംചാലിൽ പ്രതിനിധി സമ്മേളനം ജില്ലാ അസി. സെക്രട്ടറി കെ.ടി ജോസും ഉദ്ഘാടനം ചെയ്യും.