എരുവട്ടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം

പിണറായി: എരുവട്ടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ് പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.