അപകട സാഹചര്യങ്ങളില്‍ പെട്ടോ? കേരള പൊലീസിൻ്റെ ഈ ആപ്പ് ഉപയോഗിക്കൂ; അതിവേഗം സഹായം

അപകടങ്ങളും അത്യാഹിതങ്ങളും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ലോകത്ത്, സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ഏതെങ്കിലും അപകടകരമായ സാഹചര്യത്തില്‍ സഹായം ആവശ്യമെങ്കില്‍ കേരള പൊലീസിൻ്റെ ‘പോല്‍ ആപ്പ്’ സഹായത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഈ ആപ്പ് ഒരു രക്ഷകനായി പ്രവർത്തിക്കുന്നു.ആപ്പിലെ എസ്.ഒ.എസ് ബട്ടണ്‍ അമർത്തിയാല്‍ നിങ്ങളുടെ ലൊക്കേഷൻ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടൻ സഹായം ലഭ്യമാക്കുകയും ചെയ്യും. ഇതിനു പുറമെ, മൂന്ന് എമർജൻസി കോണ്‍ടാക്റ്റുകള്‍ കൂടി ആപ്പില്‍ ചേർക്കാനുള്ള സൗകര്യമുണ്ട്. എസ്.ഒ.എസ് ബട്ടണ്‍ അമർത്തുന്നതിലൂടെ ഈ നമ്പറുകളിലേക്കും അപകടസന്ദേശം എത്തും.