വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ വാർഷികവും തിരുവപ്പന ഉത്സവവും

പേരാവൂർ : വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ വാർഷികവും തിരുവപ്പന മഹോത്സവവും 16, 17, 18 തീയതികളിൽ നടക്കും. 16 ന് കലവറനിറക്കൽ ഘോഷയാത്രയും പ്രാദേശിക കലാപരിപാടികളും. 17ന് ഘോഷയാത്രയും വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങളും നടക്കും. 18ന് ഗുളികൻ, നാഗഭഗവതി, തിരുവപ്പന, ശാസ്തപ്പൻ, മണത്തണകാളി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും.