മദ്രസാധ്യാപക ക്ഷേമനിധി: അടവ് തീയതി നീട്ടി

Share our post

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയിൽ 2024-25 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടവാക്കേണ്ട അവസാന തീയ്യതി മാർച്ച് 10 ൽ നിന്നും മാർച്ച് 31 വരെ നീട്ടിയതായി സിഇഒ അറിയിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കുന്നതിന് വെള്ള പേപ്പറിൽ അപേക്ഷയും അംഗത്വ കാർഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ് ഹിൽ.പി.ഒ, കോഴിക്കോട്-6703005 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 0495 2966577.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!