ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ്; അപേക്ഷ മാര്‍ച്ച് 12 വരെ നീട്ടി

Share our post

സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദീപം സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ മാര്‍ച്ച് 12 നീട്ടി നീട്ടി. വിദ്യാര്‍ഥികള്‍ക്ക് അന്നേ ദിവസം വൈകീട്് 5 മണിവരെ അപേക്ഷ അയക്കാം

യോഗ്യത

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ (മുസ് ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിഭാഗക്കാരായ വിദ്യാര്‍ഥികളായിരിക്കണം.

കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയുല്‍ കവിയാന്‍ പാടില്ല. ആനുകൂല്യം

1500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുക.

30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ പരിഗണിക്കും.

അപേക്ഷ

https://margadeepam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവുന്ന അപേക്ഷ ഫോം സ്ഥാപന മേധാവി ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മാര്‍ഗദീപം പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ട ചുമതല സ്ഥാപന മേധാവിക്കാണ്.

അതോടൊപ്പം വിദ്യാര്‍ഥികളില്‍ നിന്ന് മതിയായ രേഖകള്‍ (വരുമാന-ജാതി-മത സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി, ആധാര്‍ കോപ്പി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍), പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍, അച്ഛനോ-അമ്മയോ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമായി വരും. വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന ന്യൂപക്ഷ ക്ഷേമ വകുപ്പ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!