ജോലി തേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗംചെയ്തു; 4 ഇതര സംസ്ഥാനത്തൊഴിലാളികള്‍ അറസ്റ്റില്‍

നെടുങ്കണ്ടം (ഇടുക്കി): ജോലിതേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗംചെയ്ത നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. അസം സ്വദേശികളായ സദ്ദാം ഹുസൈന്‍(23), അജിം ഉദിന്‍(26), മുഖീബുര്‍ റഹ്‌മാന്‍(38), കയിറുള്‍ ഇസ്ലാം(29) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തത്.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരയായ സ്ത്രീയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇവര്‍ വെള്ളിയാഴ്ച രാത്രി എത്തിയത്.സുഹൃത്ത് മറ്റ് ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം ഇവിടെ ഒരു ഷെഡ്ഡില്‍ താമസിച്ചുവരുകയായിരുന്നു.മദ്യപിച്ച പ്രതികള്‍ രാത്രി പത്തോടെ സ്ത്രീയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. സദ്ദാം ഹുസൈന്‍ സ്ത്രീയെ കുളിമുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.തുടര്‍ന്ന് മറ്റുമൂന്നുപേര്‍ ശാരീരികമായി ഉപദ്രവിച്ചു. ശനിയാഴ്ച രാവിലെ ഇവിടെനിന്ന് ഇറങ്ങിയ സ്ത്രീയും ഭര്‍ത്താവും നെടുങ്കണ്ടത്തെത്തി വിവരം ഓട്ടോറിക്ഷാ തൊഴിലാളികളെ അറിയിച്ചു. ഇവര്‍ പോലീസ്സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. നെടുങ്കണ്ടം സി.ഐ. ജെര്‍ലിന്‍ വി.സ്‌കറിയ, എ.എസ്.ഐ. ഹരികുമാര്‍, സി.പി.ഒ.മാരായ ജോമോന്‍, ജിതിന്‍, രഞ്ജു, റസിയ, മിഥു എന്നിവരാണ് പ്രതികളെ പിടികൂടിയത്.