വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം

കണിച്ചാർ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടക്കും. ഇന്ന് രാത്രി 09:30ന് കണിച്ചാർ ദേവ് സിനിമാസിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനമാണ് ഉണ്ടായിരിക്കുക. കണിച്ചാർ പഞ്ചായത്ത്, വനിതാശിശു വികസന വകുപ്പ്, സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.