സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

Share our post

സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്.നാല് വർഷത്തിൽ 6781 കുട്ടികൾ വിമുക്തിയിൽ മാത്രം ചികിത്സ തേടി.2022 ൽ 1238 ഉം 23 ൽ 1982 കുട്ടികളെയും ചികിത്സിച്ചു. 2024 ആയപ്പോഴേക്കും വിമുക്തിയിൽ ചികിത്സ തേടിയ കുട്ടികളടെ എണ്ണം 2880 ആയി ഉയർന്നു. 2021 ന് ശേഷം നാല് വർഷത്തിൽ ആകെ 6781 കുട്ടികളാണ് വിമുക്തിയിൽ ചികിത്സ തേടിയത്. ഈ കണക്കുകൾ എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തിയിൽ ചികിത്സയ്ക്ക് എത്തിയവരാണ്.എന്നാൽ സ്വകാര്യ ആശുപത്രികളുടെയും ഡി അഡിക്ഷൻ സെൻററുകൾടെയും കണക്കുകൂടി വന്നാൽ പട്ടിക ഇനിയും ഉയരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!