ഇരിട്ടി തന്തോട് പുഴക്കരയിടിഞ്ഞ് കെട്ടിടങ്ങൾ അപകട ഭീഷണിയിൽ

Share our post

ഇരിട്ടി: തന്തോട് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുഴക്കര ഇടിച്ചിലിനെ തുടർന്ന് കെട്ടിടങ്ങൾ അപകട ഭീഷണിയിലായതായി പരാതി. പഴശ്ശി അണക്കെട്ടിൽ ഷട്ടർ അടച്ചതോടെ ഇരിട്ടി പുഴയിൽ വെള്ളം ഉയർന്നതോടെ മണ്ണു കുതിർന്നാണ് ഇടിച്ചിൽ ഉണ്ടായിരിക്കുന്നത്. കെട്ടിടങ്ങളുടെ അടിത്തറയ്ക്ക് ഭീഷണിയായി മണ്ണ് ഇടിഞ്ഞുപോയ നിലയിലാണ്. പുതുശ്ശേരിയിലെ അറയ്ക്കൽ എ.ജെ. ജെയിംസിൻ്റെ കെട്ടിടത്തിൻ്റെ പിന്നിൽ 9 മീറ്ററോളം വീതിയിലും 10 മീറ്ററോളം ഉയരത്തിലും മണ്ണിടിഞ്ഞു. സമീപത്തെ കെട്ടിടങ്ങളും പുഴയിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്.ഈ ഭാഗത്ത് 22 മീറ്ററോളം പുഴയ്ക്ക് താഴ്ചയുണ്ട്. അടിഭാഗത്ത് നേരത്തെ കരിങ്കൽകൊണ്ട് പാർശ്വഭിത്തി കെട്ടിയതാണെങ്കിലും മുകൾ ഭാഗത്ത് ഇല്ല. എ.ജെ. ജയിംസ് മന്ത്രി റോഷി അഗസ്‌റ്റിന് പരാതി നൽകിയിട്ടുണ്ട്. ഈ മേഖലയിൽ പുഴയ്ക്ക് സംരക്ഷണ ഭിത്തി കെട്ടി മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!