PERAVOOR
യുണെറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ പഞ്ചായത്ത് ധർണ നാളെ

പേരാവൂർ: തൊഴിൽ നികുതി വർധനക്കെതിരെയും അനധികൃത വഴിയോര വാണിഭത്തിനെതിരെയും യു.എം.സി പേരാവൂർ, തൊണ്ടിയിൽ, മണത്തണ യൂണിറ്റുകൾ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സമരം ജില്ലാ ഉപാധ്യക്ഷൻ കെ.എം.ബഷീർ ഉദ്ഘാടനം ചെയ്യും.വ്യാപാര മാന്ദ്യം, ഭീമമായ വാടക, വാടികയിന്മേൽ ജി.എസ്.ടി, ഓൺലൈൻ വ്യാപാരം, വഴിയോര വാണിഭം എന്നിവ ടൗണിലെ വ്യാപാരികളെ കടക്കെണിയിലാക്കിയതായി യു.എം.സി ആരോപിച്ചു. പേരാവൂർ ടൗണിൽ അനധികൃതമായി സ്ഥാപിച്ച നോ പാർക്കിംങ്ങ് ബോർഡുകൾ എടുത്തു മാറ്റണമെന്നും യു.എം.സി.ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, വി.കെ.രാധാകൃഷ്ണൻ, പ്രവീൺ കാറാട്ട്, കെ.എം.ബഷീർ, ബേബി പാറക്കൽ, ബിനോയ് ജോൺ എന്നിവർ സംബന്ധിച്ചു.
PERAVOOR
തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകം


പേരാവൂർ: തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങളും കുട്ടികളുടെ കലാപരിപാടികളും.ശനിയാഴ്ച രാവിലെ ക്ഷേത്ര പൂജകൾ, 11ന് സഹസ്ര കുംഭാഭിഷേകം, ഉച്ചക്ക് രണ്ടിന് തേങ്ങമുട്ടൽ, 2.30ന് തുലാഭാരം തൂക്കൽ, മൂന്നിന് ശീവേലി എഴുന്നള്ളത്ത്, 7.30 മുതൽ തായമ്പക, 9.30ന് തിരുവുടയാട എഴുന്നള്ളത്ത്, 11ന് അത്താഴപൂജ, 12ന് ശീവേലി എഴുന്നള്ളത്ത്.
PERAVOOR
പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം തിറയുത്സവം വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ


പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം തിറയുത്സവം വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വ്യാഴാഴ്ച രാവിലെ പ്രതിഷ്ഠാദിനം ,രാത്രി എട്ടിന് നാടൻപാട്ട്. വെള്ളിയാഴ്ച വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര, ഏഴിന് പ്രദേശവാസികളുടെ കലാപരിപാടികൾ. ശനിയാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ. ഞായറാഴ്ച പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. ശനിയും ഞായറും അന്നദാനവും ഉണ്ടാവും.
PERAVOOR
വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തി


പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തി. എം.എം.മൂസ ഹാജി നഗറിൽ (സീന ഷോപ്പിങ്ങ് കോംപ്ലക്സ്) സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. കെ. രാമചന്ദ്രൻ അധ്യക്ഷനായി. കെ. സുധാകരൻ, ഒ. സുരേഷ്,എസ്. ബഷീർ, പള്ളിക്കുടിയിൽ ജോസ്,സുനിത്ത് ഫിലിപ്പ്, ആർ. തങ്കശ്യാം, വി. രാജൻ നായർ, കെ. സുരേന്ദ്രൻ, ദീപ രാജൻ, ഷീജ ജയരാജ് എന്നിവർ സംസാരിച്ചു.കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രി ജനറൽ മെഡിസിൻ വിഭാഗവും അർച്ചന ആസ്പത്രി പെരുമ്പുന്ന നേതൃരോഗ വിഭാഗവും പേരാവൂർ ഡെന്റ് ഒ കെയർ ദന്ത രോഗ വിഭാഗവുമാണ് പരിശോധന നടത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്