Connect with us

Kerala

ഓട്ടോകൾ കൂടി, ഓട്ടം കുറഞ്ഞു; ദിവസം 500 രൂപ പോലും കിട്ടുന്നില്ല, രക്ഷയില്ലാതെ തൊഴിലാളികൾ

Published

on

Share our post

ഓട്ടോറിക്ഷകൾ പെരുകുകയും ജനങ്ങൾ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് േകരളത്തിലെ ബഹുഭൂരിപക്ഷം ഒാട്ടോ തൊഴിലാളികളും. നഗരങ്ങളിൽ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലോടുന്നവർക്ക് പ്രതിസന്ധി ഏറെയാണ്. ഫിറ്റ്നസ് വ്യവസ്ഥകളും സ്പെയർപാർട്സിന്റെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് 7.3 ലക്ഷത്തോളം ഒാട്ടോകളുണ്ടെന്നാണ് കണക്ക്.വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവർക്ക് വാടകപ്പണത്തിന് പുറമേ, തൊഴിലിന്റെ കൂലികൂടി കിട്ടിയാലേ മുതലാകൂ. സ്വന്തം ഒാട്ടോറിക്ഷയുള്ളവർക്കാകട്ടെ ബാങ്ക് വായ്പാ തിരിച്ചടയ്ക്കാനുള്ള തുകയും കൂലിയും കിട്ടണം ഇൗ പണി തുടരാൻ. കോവിഡ് കാലത്തു മാത്രമാണ് കേരളത്തിൽ പുതിയ ഓട്ടോട്ടോറിക്ഷകളുടെ എണ്ണം കുറഞ്ഞത്. അതിനുശേഷം നന്നായി കൂടി.

ഓട്ടോട്ടോ സ്റ്റാൻഡുകളിൽനിന്ന്‌ സർവീസ് നടത്തുന്ന നാലുചക്ര ഓട്ടോട്ടോ ടാക്സികൾക്കും സാധാരണ ടാക്സികൾക്കും നൽകുന്ന ഇളവ് ഒാട്ടോറിക്ഷകൾക്ക് കിട്ടുന്നില്ലെന്നതാണ് തൊഴിലാളികളുടെ പരാതി. ഓട്ടോട്ടോടാക്സിക്കും ടാക്സിക്കും മീറ്റർ ബാധകമല്ല. ഇവയ്ക്ക് രണ്ടുദിശയിലേക്കുമുള്ള ദൂരം കണക്കിലാക്കി കൂലി ഇൗടാക്കാം.

മീറ്റർ സീൽ ചെയ്യാൻ വൈകിയാൽ 2,000 രൂപ പിഴ

വർഷം തോറും ഓട്ടോയുടെ മീറ്റർ സീൽ ചെയ്യാൻ 200 രൂപയാണ് ഫീസ്. ഇത് ഒരു ദിവസം വൈകിയാൽ 2,000 രൂപയാണ് പിഴ. വർഷം തോറുമുള്ള ഫിറ്റ്നസിന് ഫീസ് 500 രൂപയാണ്. ഇതിനായി 10,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തണം. റോ‍ഡ് നികുതി ഒടുക്കാൻ ഉടമയുടെ ക്ഷേമനിധി വിഹിതം മാത്രം അടച്ചാൽ മതി. തൊഴിലാളി ക്ഷേമനിധി അടയ്ക്കേണ്ടതില്ലെന്നത് തൊഴിലാളികൾക്ക് തിരിച്ചടിയാണ്.മീറ്ററിലെ വാടക ഇൗടാക്കുന്നതു സംബന്ധിച്ച് യാത്രക്കാരും ഒാട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കവും ഇപ്പോൾ പ്രതിസന്ധിയാകുന്നുണ്ട്. ഗ്രാമീണമേഖലയിലെ ഒാട്ടോ തൊഴിലാളികൾ കൂടുതൽ വാടക വാങ്ങുന്നുവെന്നതാണ് യാത്രക്കാരുടെ ആരോപണം.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നഗരപരിധിക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് അധിക ചാർജ് ഇൗടാക്കാം. സർക്കാർ നിശ്ചയിച്ച നഗരപരിധി കഴിഞ്ഞുള്ള യാത്രയ്ക്ക് മൊത്തം മീറ്റർ ചാർജിൽ നിന്ന് മിനിമം ചാർജ് കുറച്ച ശേഷം ബാക്കി വരുന്ന തുകയോടൊപ്പം 50 ശതമാനം ചാർജും ഇൗടാക്കാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇതേ മാനദണ്ഡമാണ് ഗ്രാമീണ മേഖലയിലാകമാനം ബാധകം. മീറ്റർ ഇടാതെ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ആർക്കും അനുമതി നൽകിയിട്ടുമില്ല.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!