Kannur
എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ് 2025 പരീക്ഷകൾക്ക് 2025 മാർച്ച് 7 മുതൽ 13 വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 13, 14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
പുനർ മൂല്യ നിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024), രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024) എന്നീ പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ


കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.
കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’
ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .
സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.
കരുത്താണ് ഹെൽപർമാർ
ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.
കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.
ആശ്രയമാണ് ഈ വർക്കർമാർ
ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.
വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)
മികച്ച സൂപ്പർവൈസർ
മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്