ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!