യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റി കേളകം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ സമരം നടത്തി

Share our post

കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി സജി ജോസഫ്, ജോ. സെക്രട്ടറി സൈജു ഗുജറാത്തി, എക്സിക്യൂട്ടീവ് അംഗം ജെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു.

2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വർധിച്ചുവരുന്ന അനധികൃത ഫുട്പാത്ത് വ്യാപാരത്തിനെതിരെയുള്ള വിയോജിപ്പും സർക്കാറിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാനാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!