Connect with us

India

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്‌.ഡി.പി.ഐ ദേശീയ പ്രസിഡൻ്റ് അറസ്റ്റിൽ

Published

on

Share our post

ന്യൂഡൽഹി: എസ്‌ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസി അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക് ടറേറ്റാണ് അറസ്റ്റ് ചെയ്‌തത്‌. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.


Share our post

India

പത്താം ക്ലാസുകാര്‍ക്ക് സി.ഐ.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; സമയം തീരുന്നു; 1124 ഒഴിവുകള്‍

Published

on

Share our post

ദില്ലി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി ഐഎസ്എഫ്)ല്‍ ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- കം- പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ) തസ്തികകളിലാണ് നിയമനം. ആകെ 1124 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്
സി ഐഎസ്എഫില്‍ ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- കം- പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ) റിക്രൂട്ട്മെന്റ്. ആകെ 1124 ഒഴിവുകള്‍.

കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍ = 845 ഒഴിവുകള്‍.

കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- കം- പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ) = 279 ഒഴിവുകള്‍.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി
21 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത
കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിജയം. ഉദ്യോഗാര്‍ഥികള്‍ക്ക് ഹെവി അല്ലെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ലൈസന്‍സ് വേണം.

കൂടെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും വേണം.

കോണ്‍സ്റ്റബിള്‍/ ഡ്രൈവര്‍- കം- പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ)

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഉദ്യോഗാര്‍ഥികള്‍ക്ക് ഹെവി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വേണം.

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി ഉദ്യോഗാര്‍ഥികള്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല. ഓണ്‍ലൈനായി പണമടയ്ക്കാം.

അപേക്ഷ
താല്‍പര്യമുള്ളവര്‍ കേന്ദ്ര പ്രതിരോധ സേനയായ സി ഐഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 4 ആണ്. അതിന് മുന്‍പായി അപേക്ഷ പൂർത്തിയാക്കണം.


Share our post
Continue Reading

India

അഞ്ചുവർഷങ്ങൾക്ക്‌ ശേഷം വിനോദസഞ്ചാരികൾക്കായി അതിർത്തി തുറന്ന്‌ ഉത്തര കൊറിയ

Published

on

Share our post

സോൾ: സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ഉത്തര കൊറിയ അന്താരാഷ്ട്ര ടൂറിസം പൂർണമായി പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ ആഴ്‌ച വിനോദ സഞ്ചാരികളുടെ സംഘം ഉത്തര കൊറിയ സന്ദർശിച്ചു. കഴിഞ്ഞ വർഷം രാജ്യത്തെത്തിയ റഷ്യൻ വിനോദ സഞ്ചാരികളെ മാറ്റിനിർത്തിയാൽ അഞ്ച്‌ വർഷത്തിനുള്ളിൽ ഉത്തര കൊറിയ സന്ദർശിച്ച ആദ്യ ടൂറിസ്റ്റുകളാണിവർ.അഞ്ച് വർഷത്തിനിടെ ആദ്യമായാണ്‌ ഉത്തരകൊറിയ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി അതിർത്തികൾ വീണ്ടും തുറന്നുകൊടുക്കുന്നത്‌. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖല സ്ഥിതി ചെയ്യുന്ന വടക്കുകിഴക്കൻ അതിർത്തി നഗരമായ റാസണിലേക്ക്‌ 13 അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾക്ക്‌ ഫെബ്രുവരി 20 മുതൽ 24വരെ യാത്ര സംഘടിപ്പിച്ചതായി ബീജിങ്‌ ആസ്ഥാനമായ ട്രാവൽ ഏജൻസി അറിയിച്ചു.ഒരുകാലത്ത് ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സായിരുന്നു ടൂറിസം. മുമ്പ് ആയിരക്കണക്കിന് വിദേശ വിനോദസഞ്ചാരികൾ, പ്രധാനമായും ചൈനയിൽ നിന്നുള്ളവരുടെ പ്രധാന ടൂറിസ്റ്റ്‌ സ്‌പോട്ടായിരുന്നു ഉത്തരകൊറിയ. ഉത്തരകൊറിയ സന്ദർശിക്കുന്നവരിൽ 90% വും ചൈനീസ്‌ സഞ്ചാരികളാണ്‌. പ്രതിവർഷം 300,000 വരെ ചൈനീസ് വിനോദസഞ്ചാരികൾ ഉത്തരകൊറിയയിലേക്ക് വന്നിരുന്നു. 2024 അവസാനത്തോടെ, ഏകദേശം 880 റഷ്യൻ വിനോദസഞ്ചാരികളും ഉത്തരകൊറിയ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്‌.


Share our post
Continue Reading

India

വിസ പുതുക്കാൻ ഇനി ഒരു ഓഫീസിലും പോകേണ്ട, പേപ്പറും നീക്കേണ്ട; വെറും രണ്ട് മിനിറ്റ് കൊണ്ട് ‘സലാമ’യിലൂടെ എല്ലാം സാധ്യം

Published

on

Share our post

ദുബൈ: പേപ്പർ വർക്കുകൾ ഒഴിവാക്കി സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം വഴി രണ്ട് മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, ആരുടെയൊക്കെ പേരിൽ വിസ നൽകിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് പുതുക്കാൻ സമയമായ വിസയുടെ ഉൾപ്പടെ വിവരങ്ങൾ അനലൈസ് ചെയ്ത് നിർദേശങ്ങൾ ഇങ്ങോട്ട് ചോദിക്കുക. പുതുക്കേണ്ടവ പുതുക്കാം. ക്യാൻസൽ ചെയ്യേണ്ടവ അങ്ങനെയും ചെയ്യാം. പണമടച്ച് ഡോക്യുമെന്റ് അപ്പോൾത്തന്നെ ഡൗൺലോഡ് ചെയ്യാം. ഒരു ഓഫീസിലും പോകേണ്ട. ഒരു പേപ്പറും നീക്കേണ്ട. നിലവിൽ റെസിഡൻസ് വിസ പുതുക്കാനും ക്യാൻസൽ ചെയ്യാനും മാത്രമാണ് സൗകര്യം. നിരവധി പേർ ജോലി ചെയ്യുന്ന കമ്പനികൾക്ക് വലിയ പ്രയോജനമാണിത്. വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവയിലും ഈ സേവനങ്ങൾ പിന്നീട് നൽകും.


Share our post
Continue Reading

Trending

error: Content is protected !!