ആറളം ഫാം ആനമതിൽ നിർമ്മാണത്തിന്‌ തടസ്സമാവുന്ന മരങ്ങൾ ഇന്ന് മുതൽ മുറിച്ചു തുടങ്ങും

Share our post

ഇരിട്ടി: ആറളം ഫാം ആനമതിൽ നിർമ്മാണത്തിന്‌ തടസ്സമാവുന്ന 164 മരങ്ങൾ ചൊവ്വാഴ്‌ച മുതൽ മുറിച്ച്‌ നീക്കും. ആലക്കോട്‌ മണക്കടവിലെ എ. ബി. ശാന്താറാം നായർ എന്നയാൾക്കാണ്‌ മരം മുറിച്ച്‌ നീക്കാനുള്ള ക്വട്ടേഷൻ നൽകിയത്‌. 99500 രൂപക്കാണ്‌ ഇവ മുറിച്ചു നീക്കാനുള്ള ക്വട്ടേഷൻ. കഴിഞ്ഞ ദിവസം കണ്ണൂർ ഐടിഡിപി പ്രൊജക്ട് ഓഫീസിൽ ചേർന്ന യോഗത്തിലാണ്‌ ഏറ്റവും കുറഞ്ഞ തുക നിർദ്ദേശിച്ച ശാന്താറാമിന് മരംമുറിച്ച്‌ നീക്കാൻ അനുമതി നൽകിയത്‌. തിങ്കളാഴ്‌ച മുതൽ മരം മുറിക്കാനായിരുന്നു നിർദ്ദേശം. തിങ്കളാഴ്‌ച കരാറുകാർ ഫാമിലെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തി മരങ്ങൾ പരിശോധിച്ചു. മുറിക്കുന്ന മരങ്ങൾ വനത്തിലേക്ക്‌ വീഴരുതെന്നും വൈദ്യുതി ലൈൻ അടക്കമുള്ള സംവിധാനങ്ങൾക്ക്‌ കേടുണ്ടാക്കരുതെന്നും വ്യവസ്ഥയുണ്ട്‌. വ്യവസ്ഥയിലെ സുരക്ഷിതത്വം ഉറപ്പാക്കാനാണ്‌ കരാറുകാർ സ്ഥല പരിേേശാധന നടത്തിയത്‌. ചൊവ്വാഴ്‌ച മുതൽ മരംമുറിക്കൽ ആരംഭിക്കാനാവുമെന്ന്‌ ബന്ധപ്പെട്ടവർ പറഞ്ഞു. മരം മുറിച്ചു നീക്കാതെയുള്ള മതിൽ നിർമ്മാണം വലിയ വിവാദമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!