Connect with us

PERAVOOR

പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌ർ നിയമനം

Published

on

Share our post

പേരാവൂർ:  ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌റേ നിയ മിക്കുന്നു. ഇൻ്റർവ്യൂ 07/03/2025 തിയതിയിൽ രാവിലെ 11.00മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും .പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും, യോഗ്യതയും ഉള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി ച്ചേരേണ്ടതാണ് . രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.30 മണി മുതൽ 11,00 വരെ . വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0490 2 445 355.

 


Share our post

PERAVOOR

സാന്ത്വനം മുരിങ്ങോടി യൂണിറ്റ്‌ റമദാൻ കിറ്റ്‌ വിതരണം

Published

on

Share our post

മുരിങ്ങോടി: മുസ്ലിം ജമാഅത്ത്,എസ്. വൈ. എസ്, എസ്‌.എസ്‌.എഫ്‌, സ്വാന്തനം മുരിങ്ങോടി എന്നിവ അലിഫ്‌ ക്യാമ്പസിൽ വെച്ച്‌ നിർധരരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നല്കി. എസ്. വൈ. എസ്. ഇരിട്ടി സോൺ മുൻ പ്രസിഡന്റ് അബ്ദുൽ സലീം അമാനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്‌ യൂണിറ്റ്‌ പ്രസിഡന്റ് യു.കെ ഇബ്രാഹിം ഹാജി അധ്യക്ഷനായി. എസ്. വൈ. എസ്. മുരിങ്ങോടി യൂണിറ്റ്‌ സെക്രട്ടറി ജാബിർ ഹാജി ‌, എസ്. വൈ. എസ് മുരിങ്ങോടി യൂണിറ്റ്‌ ഭാരവാഹികളായ സക്കരിയ, സാദിഖ്‌, മുനീർ എന്നിവർ പങ്കെടുത്തു. മുരിങ്ങോടി യൂണിറ്റ്‌ പരിധിയിലെ നിർധരരായ 100-ഓളം കുടുംബങ്ങൾക്കാണ്‌ റമദാൻ കിറ്റുകൾ നൽകിയത്.


Share our post
Continue Reading

PERAVOOR

പേരാവൂർ മഹല്ലിലെ നിർധനർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു

Published

on

Share our post

പേരാവൂർ: മഹല്ലിലെ നിർധന കുടുംബങ്ങൾക്ക് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടന്നു. മഹല്ല് ഖത്തീബ് മൂസ മൗലവിയിൽ നിന്ന് മഹല്ല് ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി വിതരണം ചെയ്തു. മഹല്ല് പ്രസിഡൻറ് യു.വി.റഹീം അധ്യക്ഷനായി. സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, ഖജാഞ്ചി നാസർ വട്ടൻ പുരയിൽ, വി.കെ.സാദിഖ്, അരിപ്പയിൽ മജീദ്, എ.എം. ലത്തീഫ്, ഉമ്മർ പൊയിൽ, ഹംസ കീഴ്പ്പട, ബഷീർ കായക്കൂൽ, എൻ.ആർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മഹല്ലിലെ വിവിധയാളുകളിൽ നിന്ന് മഹല്ല് കമ്മറ്റി സമാഹരിച്ച റമദാൻ കിറ്റുകളാണ് നിർധനർക്ക് കൈമാറിയത്.


Share our post
Continue Reading

PERAVOOR

വി.കെ.രാഘവൻ വൈദ്യരെ ആദരിക്കുന്നു

Published

on

Share our post

മണത്തണ : 1972-ൽ മലയോര മേഖലയിൽ ആദ്യമായി കളരി , ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ച് കായിക പരിശീലനം നല്കിയ വി. കെ.രാഘവൻ വൈദ്യരെ ( ഗുരുക്കളെ ) മണത്തണ ഫിസിക്കൽ ആൻഡ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ കാല ശിഷ്യന്മാർ ആദരിക്കുന്നു. മാർച്ച് രണ്ടിന് രാവിലെ 11ന് മണത്തണ സീനാ നിവാസിലാണ് ആദരവ് ചടങ്ങ്.ആയൂർവേദ മർമ്മ ചികിത്സകൻ , ജന സേവാദൾ സംസ്ഥാന ക്യാപ്റ്റൻ ,പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , മണത്തണ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വി.കെ രാഘവൻ വൈദ്യർ ജനകീയനായിരുന്നു.1980 കളിൽ ജില്ലാ, സംസ്ഥാന തല ഗുസ്തി മത്സരങ്ങളിൽ തിളങ്ങി നിന്ന ഒട്ടേറെ താരങ്ങളെ വാർത്തെടുത്ത ഗുരുക്കളെ ആദരിക്കാൻ ശിഷ്യന്മാർ ഒന്നാകെ ഒത്തുചേരുമ്പോൾ അത് രണ്ട് തലമുറകളുടെ സംഗമം കുടിയാവും.


Share our post
Continue Reading

Trending

error: Content is protected !!