Connect with us

Kannur

കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍

Published

on

Share our post

കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post

Kannur

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566


Share our post
Continue Reading

Kannur

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Published

on

Share our post

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.


Share our post
Continue Reading

Kannur

സൈഡ് കൊടുത്തില്ല; കെ.എസ്.ആർ.ടി.സി ഡ്രൈവറെ ബൈക്ക് യാത്രക്കാരൻ മർദിച്ചു

Published

on

Share our post

കണ്ണൂർ: ബസ് തടഞ്ഞു നിർത്തി ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി. തളിപ്പറമ്പിൽ നിന്നു ധർമശാല- കക്കാട് വഴി കണ്ണൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി ജാഫറിന് (46) ആണ് മർദനമേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പുല്ലുപ്പിക്കടുത്ത് വെച്ചായിരുന്നു സംഭവം.ബൈക്ക് യാത്രികന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബൈക്ക് ബസിന് കുറുകെയിട്ട് തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ചത്. നിസാര പരിക്കേറ്റ ബസ് ഡ്രൈവർ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

Trending

error: Content is protected !!