Kerala
വടകരക്കാരുടെ മുന്നറിയിപ്പ്; കഞ്ചാവടിച്ചാല്‍ അടി കിട്ടും, നല്ലയടി

ഒരു പ്രദേശമാകെ സദാസമയവും ഉണര്‍ന്നിരിക്കുകയാണ്. കണ്ണിലെണ്ണയൊഴിച്ച് നാടിനെ കാക്കാന്‍.യുവതലമുറയുടെ ജീവന്‍ രക്ഷിക്കാന്‍.നാട്ടില്‍ സമാധനം നിലനില്‍ക്കുന്നതു കാണാന്‍. അടികൊടുത്തും കേസെടുപ്പിച്ചും മയക്കുമരുന്നു സംഘത്തെ തളയ്ക്കാന്‍ നാടാകെ ഒറ്റ മനസില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു, വടകര മുനിസിപ്പാലിറ്റിയിലെ ഏഴ് വാര്‍ഡുകള്‍ അടങ്ങുന്ന പ്രദേശത്ത്.മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കേരളത്തിനു മാതൃകയാകുകയാണ് ഇവിടം. വടകര താഴെ അങ്ങാടി കേന്ദ്രീകരിച്ച് രൂപംകൊണ്ട ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാനമൊന്നാകെ കൈയടിക്കുകയാണ്.താഴെ അങ്ങാടിയിലെ ഒരു വിവാഹവീട്ടില്‍ 2023 ഡിസംബറില്‍ നടന്ന ചെറിയൊരു ഗാനമേളയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് മയക്കുമരുന്നെതിനെതിരായ കൂട്ടായ്മയുടെ പിറവിക്ക് വഴിവച്ചത്. ഡാന്‍സും പാട്ടും അരോചകമായിത്തീര്‍ന്നപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ കല്യാണവീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ചെറുപ്പക്കാര്‍ വഴങ്ങിയില്ല. അര്‍ധരാത്രിയിലും തുടര്‍ന്ന പരിപാടി അവസാനിച്ചത് അടിപിടിയിലാണ്.
നാട്ടുകാര്‍ ഇതിന്‍റെ അടിസ്ഥാന കാരണം തേടിച്ചെന്നപ്പോഴാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നിന്‍റെ സ്വാധീനം വെളിപ്പെട്ടത്. തെരുവുകളില്‍ ഏറ്റുമുട്ടുന്ന മയക്കുമരുന്നു സംഘങ്ങള്‍ ജനങ്ങളുടെ സ്വൈരജീവതത്തിനുതന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാക്കി.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ മച്ചിങ്ങലകത്ത് ഫൈസലിന്‍റെയും വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഹക്കിമിന്‍റെയും നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കൂട്ടായ്മയ്ക്ക് രൂപംനല്‍കി. ജനകീയ ഇടപെടലിലൂടെ മയക്കുമരുന്നു ലോബിയെ ഒരു വര്‍ഷംകൊണ്ട് പൂര്‍ണമായും തളയ്ക്കാന്‍ ഈ കമ്മിറ്റിക്ക് കഴിഞ്ഞു.
കായികമായി നേരിട്ടും കൈയോടെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടി പോലീസിനു കൈമാറിയും ബോധവത്കരണം നടത്തിയുമാണ് പ്രശംസനീയമായ നേട്ടം കൈവരിക്കാന്‍ കൂട്ടായ്മയ്ക്കു കഴിഞ്ഞത്.മുപ്പതംഗ ചെറുപ്പക്കാരുടെ സംഘമാണ് കൂട്ടായ്മയുടെ കരുത്ത്. ഒരു സ്ഥലത്ത് മിന്നല്‍ വേഗത്തില്‍ ഒത്തുചേര്‍ന്ന് മൂന്നോ നാലോ സംഘങ്ങളായി പിരിഞ്ഞ് മയക്കുമരുന്നു വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതാണ് ഇവരുടെ രീതി. ചെറുത്തുനില്‍ക്കുന്നവരെ കൈകാര്യം ചെയ്യും.
ഇല്ലെങ്കില്‍ പോലീസിനു കൈമാറും. എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ ഒരു ഉത്തരേന്ത്യക്കാരനടക്കം മൂന്നുപേര്‍ ഇപ്പോള്‍ ജയിലിലാണ്.സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ സംഘം ചോദ്യം ചെയ്യും. വിശദീകരണം സത്യമാണെന്നു കണ്ടാല്‍ വീട്ടില്‍ പോകാന്‍ ഉപദേശിക്കും. അല്ലാത്തവരെ പിടികൂടും. ഇത്തരത്തില്‍ നിരവധി പേരെ പിടികൂടി പോലീസിനു കൈമാറിയിട്ടുണ്ട്.തടഞ്ഞുവച്ചു ചോദ്യം ചെയ്തതിനും മറ്റുമായി മയക്കുമരുന്ന് വിരുദ്ധ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്. നാട്ടുകാരുടെ ഉദ്യമത്തിനു പോലീസിന്‍റെയും എക്‌സൈസ് വകുപ്പിന്‍റെയും പൂര്‍ണ പിന്തണ ലഭിച്ചതായി കണ്‍വീനര്‍ എം. ഫൈസലും ചെയര്‍മാന്‍ പി.എസ്. ഹക്കിമും പറഞ്ഞു.
നാട്ടുകാര്‍ ഒത്തൊരുമിച്ചാല്‍ മയക്കുമരുന്നു സംഘങ്ങളെ ഇല്ലതാക്കാന്‍ കഴിയുമെന്ന് അവര്‍ അടിവരയിടുന്നു.സംസ്ഥാനത്ത് എല്ലായിടത്തും നാട്ടുകാര്‍ ചേര്‍ന്ന് ഇത്തരത്തില്‍ കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്താല്‍ യുവതലമുറയുടെ ഭാവി സംരക്ഷിക്കാന്‍ കഴിയും. ജനകീയ ഇടപെടലിലൂടെ മാത്രമേ മയക്കുമരുന്നു സംഘങ്ങളെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്ന് അവര്‍ തറപ്പിച്ചുപറയുന്നു.
Kerala
എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും


തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.
Kerala
മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ


തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Breaking News
കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്