അവസാന വാർത്തയും പൂർത്തിയാക്കി ഹക്കീം കൂട്ടായി ആകാശവാണിയിൽ നിന്ന് പടിയിറങ്ങി

Share our post

കോഴിക്കോട്: ആകാശവാണി വാർത്ത അവതാരകൻ ഹക്കീം കൂട്ടായി വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് അദ്ദേഹം കോഴിക്കോട് ആകാശവാണിയുടെ പടിയിറങ്ങിയത്.ഇന്നലെ പുലർച്ചെ 6.45ന് അവസാന വാർത്താ ബുള്ളറ്റിനും വായിച്ചാണ് ഹക്കീം കൂട്ടായി വിരമിച്ചത്. വാർത്തയുടെ അവസാനം പ്രിയ ശ്രോതാക്കൾക്ക് സ്നേഹാശംസകൾ നേർന്നും നന്ദി പറഞ്ഞുമായിരുന്നു പടിയിറക്കം.’പ്രിയ ശ്രോതാക്കളെ, വാര്‍ത്താ ബഹുലമായ 27 വര്‍ഷത്തെ  എന്‍റെ ഔദ്യോഗിക ജീവിതം ഇന്ന് ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. ഡല്‍ഹിയിലും തി‌രുവനന്തപുരത്തും കോഴിക്കോട്ടും ആകാശവാണ‌ി വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ വാര്‍ത്തകളോടും സംഭവങ്ങളോടും അങ്ങേയറ്റം നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും ‌നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.എല്ലാ ശ്രോതാക്കള്‍ക്കും എന്‍റെ സ്നേഹാശംസകള്‍…’ – വാർത്തയുടെ അവസാനം ഹക്കീം കൂട്ടായി പറഞ്ഞു നിർത്തി.

1997 നവംബർ 28ന് ആകാശവാണി ഡൽഹി നിലയത്തിൽ വാർത്താ അവതാരകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, 1997 ഡിസംബർ എട്ടിനാണ് ആദ്യമായി വാർത്ത വായിച്ചത്. ആദ്യം ഡൽഹിയിലായിരുന്നു നിയമനം. 2000 ഡിസംബറിൽ തിരുവനന്തപുരത്തേക്ക് മാറി. ഒരു മാസം അവിടെ സേവനമനുഷ്ടിച്ച ശേഷം കോഴിക്കോട് നിലയത്തിലെത്തി.പിന്നീട് നീണ്ട 25 വർഷക്കാലം കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിലാണ് സേവനമനുഷ്ടിച്ച് വരുന്നത്.തിരൂർ കൂട്ടായി സ്വദേശിയാണ് ഹക്കീം. തിരൂർ കൂട്ടായി സ്വദേശി പികെ അഫീഫുദ്ദീന്റെയും പറവണ്ണ മുറിവഴിക്കൽ വി വി ഫാത്തിമയുടെയുമകൻ. ഭാര്യ ടി കെ സാബിറ. മക്കൾ: പി കെ സഹല, അഡ്വ. സാബിത്ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!