Kerala
റീല്‍സിന് മാത്രമായി പുതിയ ആപ്പ്, ടിക്ടോക്കിനെ ഞെട്ടിക്കാന്‍ ഇന്‍സ്റ്റഗ്രാം

ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്ടോക്കിന് പണി കൊടുക്കാന്‍ പുത്തന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ മെറ്റയുടെ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. റീല്‍സിനായി പ്രത്യേക ആപ്പ് ഇന്‍സ്റ്റ ഉടന്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം യുഎസിലാണ് ഈ ആപ്പ് അവതരിപ്പിക്കുകയെങ്കിലും വൈകാതെ ആഗോള തലത്തിലും പ്രതീക്ഷിക്കാം.
യുഎസില്‍ ഇന്‍സ്റ്റഗ്രാമും ടിക്ടോക്കും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മെറ്റ പുതിയ ആപ്പിനെ കുറിച്ചാലോചിക്കുന്നത്. റീല്‍സുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാനാണ് ഇന്‍സ്റ്റ ശ്രമിക്കുന്നതെന്ന് വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മെറ്റ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും പുതിയ ആപ്പിന്റെ ലോഞ്ച് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ടിക്ടോക്കുമായി മത്സരിക്കാന്‍ 2018ല്‍ മെറ്റ ലസ്സോ എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയെങ്കിലും പിന്നീടത് നിര്‍ത്തലാക്കിയിരുന്നു.
അമേരിക്കയില്‍ ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്ടോപ്പിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് മെറ്റയുടെ പുതിയ നീക്കം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ടിക്ടോക്കിന്റെ വിലക്ക് 75 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോ ബൈഡന് ഭരണകൂടമാണ് ടിക്ടോക്കിനെ അമേരിക്കയില്‍ വിലക്കാന്‍ തീരുമാനമെടുത്തത്. വിലക്ക് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
75 ദിവസത്തെ സാവകാശത്തിന് ശേഷം ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്ക് ഉള്‍പ്പടെ പല യുഎസ് ടെക് ഭീമന്മാരും ശ്രമം നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ്ഡാന്‍സിനും പങ്കാളിയാവുന്ന യുഎസ് കമ്പനിക്കും ടിക്ടോക്കിന്റെ യുഎസ് ബിസിനസില്‍ 50 ശതമാനം വീതമായിരിക്കും ഉടമസ്ഥാവകാശം എന്നാണ് സൂചന.
Kerala
തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്
Kerala
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.
Kerala
വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്