അടക്കാത്തോട് ടൗൺ സൗന്ദര്യവൽക്കരിച്ച് വ്യാപാരികൾ

കേളകം: അടക്കാത്തോട് ടൗണിന്റെ സൗന്ദര്യവൽക്കരണവും ഹരിത ടൗൺ പ്രഖ്യാപനവും നടന്നു. വ്യാപരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും നൽകിയ പൂച്ചട്ടികൾ ടൗണിന്റെ പലഭാഗത്തായി സ്ഥാപിച്ചാണ് സൗന്ദര്യവൽക്കരിച്ചത്. പാഴ് വസ്തുക്കൾ നിക്ഷേപിക്കാൻ ബിന്നുകൾ, സൂചന ബോർഡുകൾ എന്നിവയും ടൗണിൽ സ്ഥാപിച്ചു.ടൗൺ ജങ്ഷനിൽ നടന്ന ‘ഹരിത ടൗൺ പ്രഖ്യാപനം’ ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി. നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. സ്ഥിര സമിതി അധ്യക്ഷരായ ടോമി പുളിക്കകണ്ടം, സജീവൻ പാലുമ്മി, അസിസ്റ്റന്റ് സെക്രട്ടറി പി ആർ രാജശേഖരൻ, വി ഐ സൈദ്കുട്ടി, അൻസാദ് അസീസ് ഷേർലി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.