ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത

ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.