കടല്‍ മണല്‍ ഖനനം: ഇന്ന് അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍

Share our post

കടല്‍ മണല്‍ ഖനനത്തിന് എതിരെ ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്ന് രാത്രി 12 മുതല്‍.നാളെ രാവിലെ ഒൻപതിന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടക്കും.ഹര്‍ത്താലിന് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളും ലത്തീന്‍ രൂപതകളും ധീവര സഭയും വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അറിയിച്ചു.മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് സംഘടനകള്‍ എന്നിവ പിന്തുണ നൽകും.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യ ചന്തകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!