യു.എം.സി കണ്ണൂർ ജില്ലാ നേതൃത്വ ക്യാമ്പും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും

വയനാട്: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കണ്ണൂർ ജില്ലാ നേതൃത്വ ക്യാമ്പും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും പടിഞ്ഞാറെത്തറയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വർക്കിംങ്ങ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ധനസഹായ വിതരണം മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.ബാബു നിർവഹിച്ചു. ബുഷ്റ ചിറക്കൽ, ആലിക്കുട്ടി ഹാജി, കെ.എം.ബഷീർ, മനോഹരൻ പയ്യന്നൂർ, സിനോജ് മാക്സ്, ടി.പി.ഷാജി, ജേക്കബ് ചോലമറ്റം എന്നിവർ സംസാരിച്ചു.