സൈബർ തട്ടിപ്പുകാരെ നേരത്തെ അറിയാം; വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ

തിരുവനന്തപുരം:സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേരള പൊലീസ് വ്യക്തമാക്കി.തട്ടിപ്പുകാരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.ശേഷം Suspect Repository എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഐ.ഡി, സാമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഇതിൽനിന്ന് മുന്നറിയിപ്പായി നൽകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്‌സ്ആപ് നമ്പർ, ടെലഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ പോർട്ടലിൽ നൽകാനും അവസരമുണ്ട്.