ബോട്ടുടമകൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ്

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം (പിഎംഎംഎസ്വൈ) ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിങ്ങ് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചാലിൽ ഗോലാലപ്പേട്ട മത്സ്യ ഗ്രാമത്തിലെ സജീവ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന യാന ഉടമകളുമായ 150 പേർക്ക് 100 ലിറ്ററിന്റെ ഇൻസുലേറ്റഡ് ഐസ് ബോക്സുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. അവരുടെ അഭാവത്തിൽ അനുബന്ധ മത്സത്തൊഴിലാളികളെ പരിഗണിക്കും.കൂടാതെ അഞ്ച് മത്സ്യത്തൊഴിലാളികളടങ്ങുന്ന അഞ്ച് ഗ്രൂപ്പുകൾക്ക് ഇലക്ട്രിക്കൽ ഫിഷ് വെൻഡിങ്ങ് ഓട്ടോ കിയോക്സ് സൗജന്യമായി വിതരണം ചെയ്യും. അവരുടെ അഭാവത്തിൽ മത്സ്യത്തൊഴിലാളികളായ വ്യക്തികളെ പരിഗണിക്കും. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ മത്സ്യഭവൻ ഓഫീസിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലോ, തലശ്ശേരി മത്സ്യഭവൻ ഓഫീസിലോ ലഭിക്കണം. ഫോൺ : 0497 2731081.