അശാസ്ത്രീയ മാലിന്യ സംസ്കരണം; 5000 രൂപ പിഴയീടാക്കി

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷൻ പരിധിയിലെ കിഴുന്ന ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിക്കുകയും മാലിന്യം കത്തിക്കുകയും ചെയ്തതിന് ഹോം സ്റ്റേക്ക് പിഴ ചുമത്തി.കെട്ടി ഉണ്ടാക്കിയ ടാങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ നിക്ഷേപിച്ച രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയിരുന്നില്ല. നിയമലംഘനം നടത്തിയതിന് സീവ്യൂ ഹോംസ്റ്റേ ഉടമക്ക് 5000 രൂപ പിഴ ചുമത്താനും മാലിന്യം വീണ്ടെടുത്ത് സ്വന്തം ചെലവിൽ സംസ്കരിക്കാനും ജില്ല സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല സ്ക്വാഡ് ലീഡർ ലജി എം. ശരീകുൽ, അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനീത എന്നിവർ പങ്കെടുത്തു.