കെ-​ടി​ക് പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ

Share our post

ക​ണ്ണൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പു​ത്ത​ൻ സം​രം​ഭ​ക​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ഉ​പ​ജീ​വ​ന വി​ക​സ​നം സാ​ധ്യ​മാ​ക്കി ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.കു​ടും​ബ​ശ്രീ ട്രൈ​ബ​ൽ എ​ന്റ​ർ​പ്രൈ​സ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ സെ​ന്റ​ർ (കെ-​ടി​ക്) പ​ദ്ധ​തി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ പു​തു​മു​ന്നേ​റ്റം ല​ക്ഷ്യ​മി​ടു​ക​യാ​ണ് കു​ടും​ബ​ശ്രീ. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യ 50 പേ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സം​രം​ഭ​ക​രാ​കും. 800 പേ​ർ ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​മൊ​ട്ടാ​കെ​യാ​യി സം​രം​ഭ​ക​രാ​കും.പ​ട്ടി​ക​വ​ർ​ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ച്ച് തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്. ജി​ല്ല​യി​ൽ 50 പേ​ർ ഇ​തു​വ​രെ സം​രം​ഭ​ക​രാ​കാ​ൻ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്.

സ്വ​യം സം​രം​ഭം തു​ട​ങ്ങാ​ൻ സ​ഹാ​യ​ക​മാ​യ പ​രി​ശീ​ല​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഒ​ന്ന​ര വ​ർ​ഷം പി​ന്തു​ണ​യും കു​ടും​ബ​ശ്രീ ഉ​റ​പ്പാ​ക്കും. പ​രി​ശീ​ല​ന​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി 19, 20, 21 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ കെ​യ്റോ​സി​ൽ ന​ട​ക്കും.ര​ണ്ടാം​ഘ​ട്ടം മാ​ർ​ച്ച്‌ ര​ണ്ടാം​വാ​രം ജി​ല്ല​യി​ൽ ന​ട​ക്കും. ഏ​പ്രി​ലി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി മേ​യ്‌ മാ​സ​ത്തി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​ലൂ​ടെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, എം​ബ്രോ​യ്‌​ഡ​റി, ഗി​ഫ്റ്റ് ഐ​റ്റ​ങ്ങ​ൾ, വ​ന​വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​നം, ഭ​ക്ഷ്യ​സം​രം​ഭ​ങ്ങ​ൾ, കാ​ർ​ഷി​ക സം​ബ​ന്ധ​മാ​യ പ​ദ്ധ​തി​ക​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന സം​രം​ഭ ആ​ശ​യ​ങ്ങ​ൾ. സം​രം​ഭ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​മ്പ​ത്തി​ക പി​ന്തു​ണ കു​ടും​ബ​ശ്രീ ഉ​റ​പ്പാ​ക്കും. വ​ലി​യ മു​ത​ൽ മു​ട​ക്കു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ ബാ​ങ്ക് ലോ​ണും ല​ഭ്യ​മാ​ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!