അഴീക്കോട്ട് ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ക്ഷേത്ര ഭാരവാഹികളടക്കം പത്ത് പേർക്കെതിരെ കേസ്

കണ്ണൂർ: അഴീക്കോട് നീർക്കടവ് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 10 പേർക്കെതിരെ കേസ്. 5 ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്നമറ്റ് 5 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.തറവാട് കാരണവർ എം കെ വത്സരാജ്, കർമ്മി പ്രകാശൻ മുച്ചിരിയൻ, കുടുംബാംഗങ്ങളായ എം പ്രേമൻ, വി സുധാകരൻ, എം കെ ദീപക് എന്നിവരാണ് പ്രതികൾ.അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി 5 പേർക്ക് പരിക്കേറ്റിരുന്നു. മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന അർജുൻ അടക്കം ആരുടെയും പരിക്ക് സാരമുള്ളതല്ല.