കണ്ണൂരിൽ പട്ടാപ്പകൽ സ്ത്രീയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പന്നേൻപാറയിൽ പട്ടാപ്പകൽ സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് നാറാത്ത് സ്വദേശി ഇബ്രാഹിമിനെ അറസ്റ്റുചെയ്തത്.പ്രതി കവർന്നത് മുക്കുപണ്ടമാണെന്ന് പോലീസ് അറിയിച്ചു.