ആര്‍.ആര്‍.ബി 2025: അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്‍റെ (ആര്‍ആര്‍ബി) വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. ഫെബ്രുവരി 21 ആണ് നിലവില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിവിധ തസ്തികകളിലായി 1,036 ഒഴിവുകളാണുളളത്. ഫെബ്രുവരി 22 മുതല്‍ 23 വരെയാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട ദിവസങ്ങള്‍. അപേക്ഷാ ഫോമിലെ വിവരങ്ങള്‍ തിരുത്തുന്നതിനായി മാര്‍ച്ച് ആറ് മുതല്‍ 15 വരെ അവസരമുണ്ടാകും.പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ചീഫ് ലോ അസിസ്റ്റന്റ്, പബ്ലിക് പ്രോസിക്യൂട്ടര്‍, ലൈബ്രേറിയന്‍, പ്രൈമറി റെയില്‍വേ ടീച്ചര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ (ഹിന്ദി) എന്നിങ്ങനെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.