മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് അപേക്ഷിക്കാം.ടെക്സ്റ്റൈൽ ഷോപ്പ്, ഹോട്ടൽ, റിസോട്ട്, സ്റ്റാർ ഹോട്ടൽ, ജ്വല്ലറി, സെക്യൂരിറ്റി, ഐ ടി, നിർമാണ സ്ഥാപനം, ഓട്ടോമൊബൈൽ ഷോറൂം, മെഡിക്കൽ ലാബ്, സ്വകാര്യ ആശുപത്രി, സൂപ്പർ മാർക്കറ്റ്, ധനകാര്യ സ്ഥാപനം, ഇൻഷുറൻസ് തുടങ്ങിയ പതിമൂന്ന് മേഖലകളിലെ ഇരുപതോ അതിൽ കൂടുതലോ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
lc.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 25. വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുമായോ അസി. ലേബർ ഓഫീസുമായോ ബന്ധപ്പെടുക. ലേബർ പബ്ലിസിറ്റി ഓഫീസർ: 9745507225.