വരുന്നു കുപ്പിക്കള്ള്, ഒരു വർഷം മുഴുവൻ കേടുകൂടാതെ സൂക്ഷിക്കാം; നീക്കവുമായി ടോഡി ബോർഡ്

ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന കുപ്പികൾ പുറത്തിറക്കാനൊരുങ്ങുകയാണ് കേരള ടോഡി ബോർഡ്. നിലവിൽ മൂന്ന് ദിവസം മാത്രമേ കള്ള് സൂക്ഷിക്കാൻ കഴിയൂ. പിന്നീടത് പുളിക്കുന്നതുമൂലം മൂന്ന് ദിവസം കഴിഞ്ഞാൽ ഇതിന് അമ്ലഗുണം ലഭിക്കുന്നതിനാൽ ഉപയോഗിക്കാൻ സാധിക്കില്ല.കള്ള് പുളിക്കുന്നത് നീട്ടിവെച്ച് കൂടുതൽ കാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ടോഡി ബോർഡ് വികസിപ്പിക്കാനൊരുങ്ങുന്നത്. വിപണിയുടെ സാധ്യത വർധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.ബിയർ ആകൃതിയിലുള്ള കുപ്പികളിലാണ് ഉൽപ്പന്നം വിൽക്കാൻ പ്ലാനിടുന്നത്. ആൽക്കഹോൾ കണ്ടൻ്റിൻ്റെ അളവിൽ മാറ്റം വരുത്താതെയും രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും 12 മാസം വരെ പുളിക്കുന്നത് നീട്ടി വയ്ക്കുന്നതുമായ ബയോടെക് രീതി നടപ്പിലാക്കുകയാണ് ഇവിടെ ചെയ്യുന്നത്
കള്ള് കുപ്പിയിൽ മൂന്ന് ദിവസം കഴിയുമ്പോൾ അമ്ലത്വമുള്ളതായി മാറുന്നു. ആൽക്കഹോൾ അളവ്, മണം, രുചി എന്നിവയെ ബാധിക്കാതെ കൂടുതൽ നേരം സൂക്ഷിക്കുന്നതിനുള്ള ഒരു രീതി ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വാണിജ്യ വിപണിയിൽ കുപ്പി കള്ള് അവതരിപ്പിക്കാനും, കള്ള് ഷാപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, വ്യവസായം ശക്തിപ്പെടുത്താനും ഞങ്ങളെ അനുവദിക്കും,’ ബോർഡ് ചെയർമാൻ യു പി ജോസഫ് പറഞ്ഞു.പദ്ധതിയുടെ ഭാഗമായി, ബോർഡ് ചെയർമാനും മുതിർന്ന ബോർഡ് ഉദ്യോഗസ്ഥരും കളമശ്ശേരിയിലെ കിൻഫ്ര ബയോടെക്നോളജി ഇൻകുബേഷൻ സെൻ്ററിലെ സ്കോപ്പ്ഫുൾ ബയോ റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് സന്ദർശിക്കുകയും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കുപ്പി കള്ള് പരിശോധിക്കുകയും ചെയ്തു.