Kannur
മെഡിക്കൽ ഷോപ്പ് ജീവനക്കാർ സമരത്തിലേക്ക്

കണ്ണൂർ: മെഡിക്കൽ ഷോപ്പ് തൊഴിലാളികൾക്കുള്ള പുതിയ മിനിമം വേതന ഉത്തരവ് സ്ഥാപന ഉടമകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിലേക്ക്. തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെ നിയമമനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികൾക്ക് യൂണിയൻ തയ്യാറാകുമെന്നും ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ ജില്ലാ ഭാരവാഹിയോഗം അറിയിച്ചു. 2024 നവംബറിലാണ് മിനിമം വേതനം പുതുക്കി ഉത്തരവിറക്കിയത്.
ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം എല്ലാ തൊഴിലാളികൾക്കും നൽകമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടും സ്ഥാപന ഉടമകൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തി മിനിമം വേതനം തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് നിർബന്ധപൂർവം ഒപ്പുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചില സ്ഥാപന ഉടമകൾ തൊഴിലാളികളുടെ അക്കൗണ്ടിൽ മിനിമം വേതനം നിക്ഷേപിക്കുകയും അതിനുശേഷം മാനേജ്മെന്റ് തീരുമാനിച്ച തുകയിൽ നിന്ന് അധികം വരുന്ന തുക തൊഴിലാളികളിൽനിന്ന് വസൂലാക്കുന്ന രീതിയും നടക്കുന്നുണ്ടെന്ന് യോഗം ആരോപിച്ചു. പ്രസിഡൻ്റ് പി.ഹരീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി ബാലകൃഷ്ണൻ, പി.ഹരിദാസൻ, പി.പി രാജേഷ്, എം.കെ സുജിത്ത്, വി.കെ രേഷ്മ എന്നിവർ സംസാരിച്ചു.
Kannur
വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ


ചക്കരക്കല്ല്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആളെ പോക്സോ വകുപ്പ് പ്രകാരം ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.മൗവഞ്ചേരി കൊല്ലറോത്ത് കെ. ബഷീറിനെയാണ് (50) ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.കളമശ്ശേരിയിൽ ഒരു കൊലപാതക കേസിലും കാഞ്ഞങ്ങാട് കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം; 5000 രൂപ പിഴയീടാക്കി


കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷൻ പരിധിയിലെ കിഴുന്ന ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിക്കുകയും മാലിന്യം കത്തിക്കുകയും ചെയ്തതിന് ഹോം സ്റ്റേക്ക് പിഴ ചുമത്തി.കെട്ടി ഉണ്ടാക്കിയ ടാങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ നിക്ഷേപിച്ച രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയിരുന്നില്ല. നിയമലംഘനം നടത്തിയതിന് സീവ്യൂ ഹോംസ്റ്റേ ഉടമക്ക് 5000 രൂപ പിഴ ചുമത്താനും മാലിന്യം വീണ്ടെടുത്ത് സ്വന്തം ചെലവിൽ സംസ്കരിക്കാനും ജില്ല സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല സ്ക്വാഡ് ലീഡർ ലജി എം. ശരീകുൽ, അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനീത എന്നിവർ പങ്കെടുത്തു.
Kannur
കെ-ടിക് പദ്ധതിയുമായി കുടുംബശ്രീ


കണ്ണൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുത്തൻ സംരംഭകരെ വാർത്തെടുക്കാൻ നൂതന പദ്ധതിയുമായി കുടുംബശ്രീ മിഷൻ. പട്ടികവർഗക്കാരായ യുവതീയുവാക്കൾക്ക് ഉപജീവന വികസനം സാധ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ (കെ-ടിക്) പദ്ധതിയിലൂടെ സമൂഹത്തിൽ പുതുമുന്നേറ്റം ലക്ഷ്യമിടുകയാണ് കുടുംബശ്രീ. പട്ടികവർഗ വിഭാഗക്കാരായ 50 പേർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംരംഭകരാകും. 800 പേർ ഇത്തരത്തിൽ സംസ്ഥാനമൊട്ടാകെയായി സംരംഭകരാകും.പട്ടികവർഗ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ വിജയകരമായി മുന്നേറുകയാണ്. ജില്ലയിൽ 50 പേർ ഇതുവരെ സംരംഭകരാകാൻ മുന്നോട്ടുവന്നിട്ടുണ്ട്.
സ്വയം സംരംഭം തുടങ്ങാൻ സഹായകമായ പരിശീലനം പദ്ധതിയുടെ ഭാഗമായി തുടങ്ങും. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും കുടുംബശ്രീ ഉറപ്പാക്കും. പരിശീലനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 19, 20, 21 തീയതികളിൽ കണ്ണൂർ കെയ്റോസിൽ നടക്കും.രണ്ടാംഘട്ടം മാർച്ച് രണ്ടാംവാരം ജില്ലയിൽ നടക്കും. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ് മാസത്തിൽ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ കരകൗശല വസ്തുക്കൾ, എംബ്രോയ്ഡറി, ഗിഫ്റ്റ് ഐറ്റങ്ങൾ, വനവിഭവങ്ങളുടെ വിപണനം, ഭക്ഷ്യസംരംഭങ്ങൾ, കാർഷിക സംബന്ധമായ പദ്ധതികൾ, മാലിന്യ നിർമാർജനം എന്നിവയാണ് ജില്ലയിൽനിന്നും ഉയർന്നുവന്ന സംരംഭ ആശയങ്ങൾ. സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് ലോണും ലഭ്യമാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്