ഭര്‍തൃവീട്ടിൽ യുവതി മരിച്ച നിലയിൽ

Share our post

തളിപ്പറമ്പ്: യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതികളുടെ മകള്‍ നിഖിത (20) ആണ് മരിച്ചത്.ആന്തൂര്‍ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറമ്പ് ലൂര്‍ദ്ദ് നേഴ്‌സിംഗ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കയാണ്.ഭര്‍ത്താവ് വൈശാഖ് ഓട്ടോമൊബൈല്‍എഞ്ചിനിയറിംഗ് വിഭാഗത്തില്‍ വിദേശത്ത് ജോലി ചെയ്തുവരികയാണ്. വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടിലാണ് നിഖിത ജീവനൊടുക്കിയത്. 2024 ഏപ്രില്‍ ഒന്നിനാണ് നിഖിതയും വൈശാഖും തമ്മില്‍ വിവാഹിതരായത്.മരണത്തില്‍ സംശയമുണ്ടെന്ന്‌ കാണിച്ച് നിഖിതയുടെ അമ്മാവന്‍ കെ.പി.രവി തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിപ്രകാരം പോലീസ് കേസെടുത്തു. ഇന്നലെ പടന്നക്കടപ്പുറത്തെ വീട്ടില്‍ പോയ നിഖിത സന്തോഷവതിയായിരുന്നുവെന്നും മറ്റന്നാള്‍ പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ടൂറിന് പോകുന്നുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!