നേന്ത്രപ്പഴ വില സെഞ്ചുറിയിലേക്ക്

Share our post

കോഴിക്കോട്: നേന്ത്രപ്പഴം വില സർവകാല റെക്കോഡിലേക്ക് ഉയരുന്നു. നിലവില്‍ കിലോയ്ക്ക് 90 മുതല്‍ 95 വരെയാണ് പൊതുവിപണിയിലെ വില.ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് ഇപ്പോള്‍ കൂടുതല്‍ നേന്ത്രപ്പഴം വിപണിയില്‍ എത്തുന്നതെന്നും നാടൻ നേന്ത്രപ്പഴം എത്താത്തതാണ് വിപണിയില്‍ വില വർദ്ധിക്കുന്നതിന് കാരണമെന്നും കച്ചവടക്കാർ പറയുന്നു.റംസാൻ വ്രതം അടുത്തുകൊണ്ടിരിക്കെ വില നൂറുകടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.നേന്ത്രന് മാത്രമല്ല കദളിപ്പഴത്തിനും വില വർദ്ധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോയ്ക്ക് 55-65 വരെ ആണ് വില.നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം പച്ചക്കറി വ്യാപാരികള്‍ പറയുന്നത്. നേരത്തെ 80 രൂപ വരെ ആയിട്ടുണ്ടെന്നും ഇവർ പറയുന്നു. നേന്ത്രപ്പഴത്തിന്റെ വില കൂടിയതോടെ ചിപ്സ് ഉള്‍പ്പെടെ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില വർദ്ധിച്ചിട്ടുണ്ട്.

ഉത്പാദനം ഇടിഞ്ഞു

സംസ്ഥാനത്തേക്ക്നേന്ത്രപ്പഴം എത്തുന്നത് കൂടുതലും തമിഴ്നാട്ടില്‍ നിന്നാണ്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി, തേനി, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് പ്രധാന ഉത്പാദന കേന്ദ്രങ്ങള്‍.കർണാടകയുടെ ചില പ്രദേശങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവിടങ്ങളിലെല്ലാംഉത്പാദനത്തില്‍ ഇടിവുണ്ടായതായതാണ് വിലവർദ്ധനയ്ക്കിടയാക്കിയതെന്ന് കച്ചവടക്കാരനായ വിജയൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!