സാങ്കേതിക കാരണം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി എയർലൈൻ പ്രതിനിധി അറിയിച്ചു. ദോഹ, ദമാം, ജിദ്ദ, മസ്കത്ത്, ഷാർജ സർവീസുകൾ വൈകുകയും ചെയ്തു.