Connect with us

Kerala

സ​ർ​ക്കാ​ർ ആ​സ്​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ര്‍ പ​ദ​വി​യി​ല്‍ ആ​ദ്യ​മാ​യി ക​ന്യാ​സ്ത്രീ

Published

on

Share our post

സ​​​ർ​​​ക്കാ​​​ർ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​യി​​​ൽ ചു​​​മ​​​ത​​​ല​​​ക്കാ​​​രി​​​യാ​​​യി ഒ​​​രു ക​​​ന്യാ​​​സ്ത്രീ​​​യും. അ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ സ​​​​​​​ന്യാ​​​​​​​സി​​​​​​​നീ സ​​​​​​​മൂ​​​​​​​ഹാം​​​​​​​ഗ​​​​​​​മാ​​​​​​​യ (സി​​​​​​​സ്റ്റേ​​​​​​​ഴ്‌​​​​​​​സ് ഓ​​​​​​​ഫ് ദ ​​​​​​​ഡെ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട്) സി​​​​​​​സ്റ്റ​​​​​​​ർ ഡോ. ​​​​​​​ജീ​​​​​​​ൻ റോ​​​​​​​സ് എ​​​​​​​സ്‌​​​​​​​ഡി​​​യാ​​​ണ് ആ​​​​​​​ദി​​​​​​​വാ​​​​​​​സി-​​​​​​​പി​​​​​​​ന്നാ​​​​​​​ക്ക മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ മ​​​​​റ​​​​​യൂ​​​​​രി​​​​​ലെ കു​​​​​​​ടും​​​​​​​ബാ​​​​​​​രോ​​​​​​​ഗ്യ കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സ​​​​​​​റാ​​​​​യി ഒ​​​രു നാ​​​ടി​​​ന്‍റെ ക​​​രു​​​ത​​​ലും ആ​​​ശ്വാ​​​സ​​​വു​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സ​​​​​​​റാ​​​​​​​യി സേ​​​​​​​വ​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്ന ആ​​​​​​​ദ്യ സ​​​​​​​ന്യാ​​​​​​​സി​​​​​​​നി​​​യാ​​​ണു 52കാ​​​രി​​​യാ​​​യ സി​​​സ്റ്റ​​​ർ ജീ​​​ൻ റോ​​​സ്. 2000ത്തി​​​​​​​ൽ ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു സെ​​​​​​​ന്‍റ് ജോ​​​​​​​ൺ​​​​​​​സ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണ് എം​​​​​​​ബി​​​​​​​ബി​​​​​​​എ​​​​​​​സ് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ഇ​​​​​​​വി​​​​​​​ടെ​​​​​​​നി​​​​​​​ന്നു​​​​​​​ത​​​​​​​ന്നെ എം​​​​​​​ഡി​​​​​​​യും പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് മ​​​​​​​റ​​​​​​​യൂ​​​​​​​രി​​​​​​​ൽ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള സ്വ​​​​​​​കാ​​​​​​​ര്യ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ​​​​​​​ത്തു​​​​​​​വ​​​​​​​ർ​​​​​​​ഷം സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.നി​​​​​​​ര​​​​​​​വ​​​​​​​ധി ഗോ​​​​​​​ത്ര​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​​​​ക്കാ​​​​​​​രും ആ​​​​​​​ദി​​​​​​​വാ​​​​​​​സി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും തി​​​​​​​ങ്ങി​​​​​​​പ്പാ​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന മ​​​​​​​റ​​​​​​​യൂ​​​​​​​ർ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ അ​​​​​​​വ​​​​​​​ർ​​​​​​​ക്കു​​​​​​​വേ​​​​​​​ണ്ടി സേ​​​​​​​വ​​​​​​​നം ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​രം ചോ​​​​​​​ദി​​​​​​​ച്ചു​​​​​​​വാ​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു സി​​​​​​​സ്റ്റ​​​​​​​ർ ജീ​​​​​​​ൻ റോ​​​​​​​സ്. ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷം മു​​​​​​​ന്പ് പി​​​​​​​എ​​​​​​​സ്‌​​​​​​​സി പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യെ​​​​​​​ഴു​​​​​​​തി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ൽ ക​​​​​​​യ​​​​​​​റി​​​​​​​യ സി​​​​​​​സ്റ്റ​​​​​​​ർ ക​​​​​​​ട്ട​​​​​​​പ്പ​​​​​​​ന താ​​​​​​​ലൂ​​​​​​​ക്ക് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചു​​​​​​​വരവേ ക​​​​​​​ഴി​​​​​​​ഞ്ഞ ഡി​​​​​​​സം​​​​​​​ബ​​​​​​​ർ 26നാ​​​​​​​ണ് മ​​​​​​​റ​​​​​​​യൂ​​​​​​​ർ കു​​​​​​​ടും​​​​​​​ബാ​​​​​​​രോ​​​​​​​ഗ്യ​​​​​​​കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യേ​​​​​​​റ്റ​​​​​​​ത്.പാ​​​​​​​ലാ ചേ​​​​​​​റ്റു​​​​​​​തോ​​​​​​​ട്‌ മു​​​​​​​ക​​​​​​​ളേ​​​​​​​ൽ പ​​​​​​​രേ​​​​​​​ത​​​​​​​രാ​​​​​​​യ തോ​​​​​​​മ​​​​​​​സി​​​​​​​ന്‍റെ​​​​​​​യും റോ​​​​​​​സ​​​​​​​മ്മ​​​​​​​യു​​​​​​​ടെ​​​​​​​യും ഏ​​​​​​​ഴു മ​​​​​​​ക്ക​​​​​​​ളി​​​​​​​ൽ അ​​​​​​​ഞ്ചാ​​​​​​​മ​​​​​​​ത്തെ മ​​​​​​​ക​​​​​​​ളാ​​​​​​​ണു സി​​​​​​​സ്റ്റ​​​​​​​ർ ഡോ. ​​​​​​​ജീ​​​​​​​ൻ റോ​​​​​​​സ്. കു​​​​​​​ടും​​​​​​​ബം ഇ​​​​​​​പ്പോ​​​​​​​ൾ ഇ​​​​​​​ടു​​​​​​​ക്കി രാ​​​​​​​ജ​​​​​​​കു​​​​​​​മാ​​​​​​​രി​​​​​​​യി​​​​​​​ലാ​​​​​​​ണു താ​​​​​​​മ​​​​​​​സം.


Share our post

Kerala

വയനാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

Published

on

Share our post

മാനന്തവാടി: വയനാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന രാത്രിയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.


Share our post
Continue Reading

Kerala

2025-26 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും

Published

on

Share our post

2025-06 അധ്യയന വർഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയല്‍ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2നാണ്. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂണ്‍ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻ വർഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ആറ് മോഡല്‍ റെസിഡെൻഷ്യല്‍ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച്‌ പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്‌ ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണല്‍ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകള്‍ ഒന്നിച്ച്‌ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ,ശനിയാഴ്ച പ്രവൃത്തിദിനം വേണ്ട

Published

on

Share our post

തിരുവനന്തപുരം: ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്‌കൂൾ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം.എൽപിയിലും യുപിയിലും ക്ലാസ്‌സമയം കൂട്ടേണ്ട. ഹൈസ്‌കൂളിൽ ദിവസവും അരമണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്തുമിനിറ്റാക്കണം. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.


Share our post
Continue Reading

Trending

error: Content is protected !!