റെഡിമെയ്ഡ് മതിൽ മുതൽ റെയ്ൻ ഷവർ വരെ: വനിത വീട് പ്രദർശനത്തിന് തിരക്കേറുന്നു

Share our post

കണ്ണൂർ : മഴയും മഞ്ഞും പോലെ വെള്ളം പൊഴിക്കുന്ന റെയ്ൻ ഷവർ. ഒറ്റദിവസം കൊണ്ടു പണി പൂർത്തിയാക്കാവുന്ന റെഡിമെയ്ഡ് മതിൽ. പണിയാൻ പോകുന്ന അടുക്കള വെർച്വൽ റിയാലിറ്റിയിലൂടെ കാണാനുള്ള സൗകര്യം. വീടുനിർമാണത്തിലെ വിസ്മയക്കാഴ്ചകൾ കാണാൻ ഇന്നലെ വനിത വീട് പ്രദർശനത്തിനെത്തിയതു വൻ ജനാവലി. കണ്ണൂർ പൊലീസ് മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി 8 വരെയാണു പ്രദർശനം. പ്രവേശനം  സൗജന്യമാണ്.വീടുനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ശ്രേണിയിലുള്ള ഉൽപന്നങ്ങളുടേതുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ‍ സെന്ററും ചേർന്നാണു പ്രദർശനം സംഘടിപ്പിക്കുന്നത്.പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയറാണു മുഖ്യ പ്രായോജകർ. ഡെൻവു‍‌‍ഡ് സഹപ്രായോജകരും ‘കോർ’ റിന്യുവബ്ൾ എനർജി പാർട്നറുമാണ്.ഒറ്റദിവസം കൊണ്ടു വീടിന്റെ ചുറ്റുമതിൽ തയാറാക്കാനുള്ള സൗകര്യമാണു ജയന്തി വോൾ സ്റ്റാളിലുള്ളത്. കേരളത്തിലെ ആദ്യ യന്ത്രനിർമിത റെഡിമെയ്ഡ് കോൺക്രീറ്റ് മതിൽ ഇവിടെ പരിചയപ്പെടാം.സംഗീതത്തിനൊപ്പം മഴയും മഞ്ഞും പോലെ വെള്ളം പൊഴിക്കുന്ന റെയ്ൻ ഷവർ ഹിൻഡ്‌വെയർ സ്റ്റാളിൽ നേരിട്ടു കാണാം. യുപിവിസി കൊണ്ടുള്ള വാതിൽ, ജനൽ എന്നിവയുടെ പല നിറങ്ങളിലും ഡിസൈനിലുമുള്ള മോഡലുകൾ ടെക്‌നോവിൻ സ്റ്റാളിൽ പരിചയപ്പെടാം.

പുതിയ ട്രെൻഡിനൊത്ത രീതിയിൽ വീടിന്റെ ഇന്റീരിയർ മോഡുലാർ കിച്ചൻ എന്നിവ ഒരുക്കാനാവശ്യമായ മുഴുവൻ സേവനങ്ങളും ഗ്രീൻ പോൾ, യൂറോ കിച്ചൻ സ്റ്റാളുകളിൽ ലഭിക്കും. വീടിനുള്ളതു കൂടാതെ മുറ്റത്തു വിരിക്കുന്ന പേവ്മെന്റ് ടൈലിൽ അടക്കാനുള്ള പ്രത്യേക പെയ്ന്റും എംആർഎഫ് സ്റ്റാളിലുണ്ട്. വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിക്കാൻ വേണ്ട സേവനങ്ങളെല്ലാം ലൂമിനസ് സ്റ്റാളിൽ ലഭിക്കും. ഇതു കൂടാതെ സോളർ ഉൽപന്നങ്ങൾ, പവർ പ്ലാന്റ് എന്നിവയുമായി ബന്ധപ്പെട്ട പത്തോളം സ്റ്റാളുകൾ കോർ പവലിയനിലുമുണ്ട്.പിവിഎസ് ബിൽഡേഴ്‌സ്, സിഎംആർ വില്ലാസ് സ്റ്റാളുകളിൽ നഗരത്തിലെ ഏറ്റവും മികച്ച ഹൗസിങ് പ്രോജക്ടുകൾ പരിചയപ്പെടാം. കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ഭവനവായ്പ പദ്ധതികളുടെ വിശദാംശങ്ങൾ കനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, എൻഐസി ഹൗസിങ് ഫിനാൻസ് സ്റ്റാളുകളിൽ ലഭിക്കും.പ്രദർശനത്തിലുള്ള മനോരമ ബുക്സ് സ്റ്റാളിലെത്തിയാൽ പ്രത്യേക നിരക്കിൽ വനിത വീട് മാസികയുടെ വരിക്കാരാകാം. 200 രൂപ വിലയുള്ള ചെലവ് നിയന്ത്രിച്ച് വീടു പണിയാം എന്ന പുസ്തകം സൗജന്യമായി ലഭിക്കും. വീടിന്റെ പ്ലാൻ, ഡിസൈൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ ആർക്കിടെക്ട് പവലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്കിലെത്തിയാൽ മതി. ഐഐഎ കണ്ണൂർ സെന്ററിലെ ആർക്കിടെക്ടുമാർ മറുപടി നൽകും.പൂർണമായി ശീതീകരിച്ച വേദിയിലാണു പ്രദർശനം. വിശാലമായ പാർക്കിങ് സൗകര്യവും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. പ്രദർശനം നാളെ സമാപിക്കും.

ഇന്നത്തെ സെമിനാറുകൾ

വൈകിട്ട് 3: ആർക്കിടെക്ചർ സമ്മാനിക്കുന്ന സാധ്യതകൾ – ഡോ.ശൈലജ നായർ വൈകിട്ട് 5: ആർക്കിടെക്ചറിലെ നൂതനാശയങ്ങൾ – ശ്യാംകുമാർ പുറവൻകര, ആനന്ദ് പി.സുരേഷ്, റെസ്‌വിൻ അഹമ്മദ്, ലുഖ്മാൻ ജലീൽ.വൈകിട്ട് 6: ആർക്കിടെക്ടിനോടു ചോദിക്കാം. പൊതുജനങ്ങൾക്കു സംശയങ്ങൾക്ക് ഉത്തരം നൽകുന്നു – സജോ ജോസഫ്, മുഹമ്മദ് അലി, റിഖിന അഖിൽ, അഭിരാം രാജീവ്, മോത്തി വർഗീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!