Kerala
ജിയോ ഹോട്ട്സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍; കുറഞ്ഞ വരിസംഖ്യ മൂന്നു മാസത്തേക്ക് 149 രൂപ

ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി മാറിയ ജിയോ ഹോട്ട്സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒരു മൊബൈലില്‍മാത്രം ലഭിക്കുന്ന 149 രൂപയുടെ മൂന്നുമാസത്തെ പ്ലാനാണ് ഏറ്റവുംകുറഞ്ഞ നിരക്കിലുള്ളത്. പരസ്യങ്ങളുള്‍പ്പെടുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷത്തേക്ക് 499 രൂപനല്‍കണം.പരസ്യങ്ങളോടുകൂടി രണ്ട് ഉപകരണങ്ങളില്‍ ലഭ്യമാകുന്ന പ്ലാനിന് മൂന്നുമാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ് വരിസംഖ്യ. പരസ്യങ്ങളില്ലാതെയുള്ള പ്രീമിയം പ്ലാനിന് നിരക്ക് കൂടും. നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്ന ഈ പ്ലാനില്‍ മാസം 299 രൂപ, മൂന്നുമാസം 499 രൂപ, ഒരു വര്‍ഷം 1499 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരുമാസത്തേക്കുള്ള പ്ലാനുകള്‍ വെബ്‌സൈറ്റില്‍ മാത്രമാകും വാങ്ങാനാകുക. തുടക്കമെന്നനിലയില്‍ നിലവിലെ പ്ലാനുകള്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 100 രൂപയുടെ ഇളവ് ഓഫറായി ലഭ്യമാക്കിയിട്ടുണ്ട്.
ജിയോ ഹോട്ട്സ്റ്റാറിലേക്കുള്ള മാറ്റത്തില്‍ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണങ്ങള്‍ വരിക്കാര്‍ക്കായി പരിമിതപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ അടുത്ത് തുടങ്ങാനിരിക്കുന്ന ഐ.പി.എല്‍. മത്സരങ്ങള്‍ കാണുന്നതിന് ജിയോ ഹോട്ട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടിവരും. ഇതുവരെ ജിയോ സിനിമയില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ സൗജന്യമായാണ് കാണിച്ചിരുന്നത്. ലയനത്തോടെ ജിയോസിനിമ ആപ്പ് ഇല്ലാതാകും. ജിയോസിനിമയിലെ വിവിധ ഭാഷകളിലുള്ള സിനിമകളുള്‍പ്പെടെ ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും ഇനി ലഭിക്കുക.ലയനത്തോടെ 50 കോടിയിലധികം ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവുംവലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി ജിയോ ഹോട്ട്സ്റ്റാര്‍ മാറി. ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പുകള്‍ ഉപയോഗിച്ചിരുന്നവര്‍ നേരിട്ട് ജിയോ ഹോട്ട്സ്റ്റാറിലേക്കായിരിക്കും ഇനിമുതല്‍ പ്രവേശിക്കുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ജിയോ ഹോട്ട്സ്റ്റാറായി അപ്‌ഡേറ്റ് ചെയ്യും. നിലവിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ തീരുന്നതുവരെ പുതിയ പ്ലാറ്റ്‌ഫോമില്‍ സേവനങ്ങള്‍ തുടര്‍ന്നും തടസ്സമില്ലാതെ ലഭിക്കും.
ജിയോസിനിമ പ്രീമിയം വരിക്കാര്‍ ജിയോ ഹോട്ട്സ്റ്റാര്‍ പ്രീമിയത്തിലേക്കാണ് മാറുക. ജിയോസിനിമയുടെ സബ്‌സ്‌ക്രിപ്ഷന് വിവിധ പേമെന്റ് സംവിധാനങ്ങളില്‍ നിലവിലുള്ള ഓട്ടോപേ സംവിധാനം റദ്ദാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കമ്പനി ഉപഭോക്താക്കള്‍ക്ക് അറിയിപ്പും നല്‍കിക്കഴിഞ്ഞു.
Kerala
കോഴിക്കോട് ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച നിസ മെഹക്ക്.വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. കുട്ടിക്ക് മാനസികസമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് . പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
അമ്മ മലയാളം; ഇന്ന് ലോക മാതൃഭാഷ ദിനം


മാതൃഭാഷയുടെ പ്രാധാന്യത്തെ ഉയർത്തി കാട്ടാൻ ഇന്ന് അന്തർദേശീയ മാതൃഭാഷാ ദിനം. ബംഗ്ലാദേശിന്റെ പ്രേരണയിൽ യുനെസ്കോ 1999 മുതലാണ് മാതൃഭാഷ ദിനം ആചരിക്കാൻ ആരംഭിച്ചത്. ലോകവ്യാപകമായി 40 ശതമാനം മനുഷ്യർക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാൻ അവസരമില്ലെന്നും. ഭാഷ വൈവിധ്യങ്ങളെ അംഗീകരിക്കാൻ മാതൃഭാഷ ദിനം പരമപ്രധാനമാണെന്നും യുനെസ്കോ പ്രഖ്യാപിക്കുന്നു. കേരളീയർക്കും അമ്മ മലയാളത്തിനും മാതൃഭാഷാ ദിനാശംസകൾ.
Kerala
ഡബിള്‍ ഡെക്കര്‍ ബസിന്റെ വിന്‍ഡോയില്‍ യുവാവിന്റെ സാഹസിക യാത്ര


മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡെക്കര്‍ ബസില്‍ യുവാവിന്റെ സാഹസികയാത്ര. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പെരിയക്കനാല്‍ തേയില ഫാക്ടറിക്ക് സമീപമാണ് യുവാവ് ബസിന്റെ രണ്ടാംനിലയിലെ ജനലിലൂടെ ശരീരം പുറത്തിട്ട് യാത്രചെയ്തത്. അത്യന്തം അപകടകരമായ നിലയിലായിരുന്നു ഇത്.ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ബുധനാഴ്ച സര്‍വീസ് നിര്‍ത്തിയിരുന്നു. വ്യാഴാഴ്ച സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് യുവാവ് അപകടയാത്ര നടത്തിയത്. സംഭവത്തില്‍ കേസെടുത്തിട്ടില്ല. ദേവികുളം ഗ്യാപ് റോഡിലെ കാഴ്ചകള്‍ കാണുന്നതിനായി നേരത്തേ പലരും വാഹനങ്ങളില്‍ പ്രദേശത്ത് അപകടയാത്ര നടത്തിയിരുന്നു.
മൂന്നാര്‍കാഴ്ചകള്‍ നല്ലരീതിയില്‍ ആസ്വദിക്കുന്നതിനായാണ് കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസ് ഏര്‍പ്പെടുത്തിയത്. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് എന്ന പേരില്‍ ആരംഭിച്ച സര്‍വീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സര്‍വീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളില്‍ 869 പേരാണ് ബസില്‍ യാത്രചെയ്തത്. 2,99,200 രൂപയായിരുന്നു ഈ ഇനത്തില്‍ വരുമാനം ലഭിച്ചത്.യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ പൂര്‍ണമായും സുതാര്യമായ പാര്‍ശ്വഭാഗങ്ങളോടെയാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. ലോവര്‍ സീറ്ററില്‍ 12 ഇരിപ്പിടങ്ങളാണുള്ളത്. അപ്പര്‍ സീറ്റില്‍ 38 പേര്‍ക്ക് യാത്രചെയ്യാം. ഒരു ട്രിപ്പില്‍ പരമാവധി 50 പേര്‍ക്ക് യാത്രചെയ്യാനാകും. ലോവര്‍ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പര്‍ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
എല്ലാ ദിവസവും മൂന്നു ട്രിപ്പുകളാണുള്ളത്. രാവിലെ 9-ന് മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍വഴി ഉച്ചക്ക് 12-ന് തിരിച്ചെത്തുന്നതാണ് ആദ്യ ട്രിപ്പ്. തുടര്‍ന്ന് 12.30-ന് പുറപ്പെട്ട് 3.30-ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് 4-ന് ആരംഭിച്ച് രാത്രി 7-ന് തിരികെയെത്തും.മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിന്റെയും സമയദൈര്‍ഘ്യം. മുന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാര്‍ട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ആനയിറങ്കല്‍ ഡാം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശ വിനോദസഞ്ചാരികളാണ് ഡബിള്‍ ഡക്കര്‍ യാത്ര കൂടുതലും പ്രയോജനപ്പെടുത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്