Connect with us

Kerala

കെ.എ.എസ്: വീണ്ടും നിയമനത്തിനൊരുങ്ങി പി.എസ്.സി

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് രണ്ടാം വിജ്ഞാപനം തയ്യാറാകുന്നു. മൂന്ന് ഒഴിവുകൾ പൊതുഭരണവകുപ്പ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തു. തസ്തികമാറ്റത്തിനുള്ള രണ്ടു കാറ്റഗറികളിലും നേരിട്ടുള്ളതിലും ഓരോ ഒഴിവുവീതമുണ്ട്. ഇതാണ് റിപ്പോർട്ട് ചെയ്തത്. ബാക്കി 28 ഒഴിവ് ഡെപ്യൂട്ടേഷൻ റിസർവാണ്. അങ്ങനെ ആകെവരുന്ന 31 ഒഴിവുകളിൽ പുതിയ ബാച്ചിൽനിന്ന് നിയമനം നടത്തുമെന്ന് അറിയിച്ച് പി.എസ്.സി.ക്ക് പൊതുഭരണവകുപ്പ് കത്ത് നൽകി. വിജ്ഞാപനം ഈ മാസമോ മാർച്ച് ആദ്യമോ പ്രസിദ്ധീകരിക്കും.ബിരുദമാണ് യോഗ്യത. മൂന്നു കാറ്റഗറികളിലായിട്ടായിരിക്കും വിജ്ഞാപനം. നേരിട്ടുള്ള ഒന്നും തസ്തികമാറ്റത്തിനുള്ള രണ്ട് കാറ്റഗറികളുംചേർന്നതാണ് മൂന്നു കാറ്റഗറി.നേരിട്ടുള്ള നിയമനത്തിന് 21-32 ആണ് പ്രായപരിധി.

നോൺ ഗസറ്റഡ് ജീവനക്കാരുടെ തസ്തികമാറ്റത്തിന് 21-40-ഉം ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവരുടെ തസ്തികമാറ്റത്തിന് 50 വയസ്സും പൂർത്തിയാകാൻ പാടില്ല. രണ്ടുഘട്ട പരീക്ഷയുണ്ടാകും. മുഖ്യപരീക്ഷ വിവരണാത്മകരീതിയിലാണ്.2023 മേയ് 30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എ.എസ്. രണ്ടാംവിജ്ഞാപനത്തിന് നീക്കം തുടങ്ങിയിരുന്നു. കെ.എ.എസിന്റെ ആദ്യവിജ്ഞാപനം 2019 നവംബർ ഒന്നിന് കേരളപ്പിറവി ദിവസമാണ് പ്രസിദ്ധീകരിച്ചത്. രണ്ടുവർഷത്തിലൊരിക്കൽ പരീക്ഷ നടത്തി കെ.എ.എസിലേക്ക് നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ആദ്യവിജ്ഞാപനംവന്ന് അഞ്ചുവർഷം കഴിയുമ്പോഴാണ് അടുത്തത് പ്രസിദ്ധീകരിക്കുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Kerala

കോഴിക്കോട് ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച നിസ മെഹക്ക്.വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃ‍തദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. കുട്ടിക്ക് മാനസികസമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് . പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

അമ്മ മലയാളം; ഇന്ന് ലോക മാതൃഭാഷ ദിനം

Published

on

Share our post

മാതൃഭാഷയുടെ പ്രാധാന്യത്തെ ഉയർത്തി കാട്ടാൻ ഇന്ന് അന്തർദേശീയ മാതൃഭാഷാ ദിനം. ബംഗ്ലാദേശിന്റെ പ്രേരണയിൽ യുനെസ്കോ 1999 മുതലാണ് മാതൃഭാഷ ദിനം ആചരിക്കാൻ ആരംഭിച്ചത്. ലോകവ്യാപകമായി 40 ശതമാനം മനുഷ്യർക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാൻ അവസരമില്ലെന്നും. ഭാഷ വൈവിധ്യങ്ങളെ അംഗീകരിക്കാൻ മാതൃഭാഷ ദിനം പരമപ്രധാനമാണെന്നും യുനെസ്കോ പ്രഖ്യാപിക്കുന്നു. കേരളീയർക്കും അമ്മ മലയാളത്തിനും മാതൃഭാഷാ ദിനാശംസകൾ.


Share our post
Continue Reading

Trending

error: Content is protected !!