‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’; കാൻസർ സ്‌ക്രീനിങ്ങിൽ മാതൃകതീർ‌ത്ത് കേരളം

Share our post

കണ്ണൂർ: കാൻസർ പ്രതിരോധത്തിന് കേരളം നടത്തുന്ന വലിയ ചുവടുവെപ്പ് രാജ്യത്തിന് മാതൃകയാകുന്നു. 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിലെ സ്തന-ഗർഭാശയഗള കാൻസർ നിർണയിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന സ്‌ക്രീനിങ്ങിന് മികച്ച പ്രതികരണം. ‘ആരോഗ്യം ആനന്ദം -അകറ്റാം അർബുദം’ കാമ്പയിൻ തുടങ്ങി 10 ദിവസം പിന്നിട്ടപ്പോൾ സർക്കാർ ആശുപത്രികളിൽ മാത്രം 1.11 ലക്ഷം സ്ത്രീകൾ പരിശോധനനടത്തി. ഇതിൽ 5245 പേർക്ക് തുടർപരിശോധന നിർദേശിച്ചു. പരിശോധന പൂർത്തിയാക്കിയവരിൽ 20 പേർക്ക് സ്തനാർബുദവും ഏഴുപേർക്ക് ഗർഭാശയഗള കാൻസറും സ്ഥിരീകരിച്ചു. ലക്ഷത്തിലധികം സ്ത്രീകൾ രോഗമില്ലെന്ന ആശ്വാസവുമായി മടങ്ങി.പി.എച്ച്.സി.മുതൽ മുകളിലോട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് സ്തനപരിശോധന, ഗർഭാശയഗള കാൻസർ നിർണയിക്കാനുള്ള പാപ്സ്മിയർ പരിശോധന എന്നിവ നടത്തുന്നത്. സ്വകാര്യ ആശുപത്രികളടക്കം 1322 ആരോഗ്യസ്ഥാപനങ്ങൾ പദ്ധതിയിൽ പങ്കാളികളാണ്. മാർച്ച് നാലുവരെയാണ് കാമ്പയിൻ.

കാൻസർ കെയർ സ്യൂട്ട്

കാൻസർസാധ്യത സംശയിക്കുന്നവരിൽ സ്‌ക്രീനിങ് കാര്യക്ഷമമാക്കുന്നതിനുള്ള വെബ് പോർട്ടലാണ് കാൻസർ കെയർ സ്യൂട്ട്. സ്‌ക്രീനിങ്ങിൽ രോഗസാധ്യത തോന്നിയാൽ കാൻസർ കെയർ സ്യൂട്ടിൽ പേര് രേഖപ്പെടുത്തും. തുടർന്ന് പ്രാഥമിക പരിശോധനനടത്തും.രോഗസാധ്യതയുണ്ടെങ്കിൽ ജില്ല, താലൂക്ക് ആശുപത്രികളിലെത്തിച്ച് ബയോപ്സി, എഫ്.എൻ.എ.സി. പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ചാൽ കാൻസർചികിത്സാകേന്ദ്രങ്ങളിലേക്ക് റഫർചെയ്യും.‌


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!