വില്യാപ്പള്ളിയിൽ ആർ.വൈ.ജെ.ഡി ക്യാമ്പിൻ്റെ പന്തലും കസേരകളും തീവെച്ച് നശിപ്പിച്ചു

Share our post

വടകര: വില്യാപ്പളളി പഞ്ചായത്തിലെ മൈക്കുളങ്ങരത്താഴയിൽ ആർ.വൈ.ജെ.ഡി, വിദ്യാർഥി ജനത എന്നിവയുടെ ഏകദിന പരിശീലന ക്യാമ്പിനായി ഒരുക്കിയ പന്തലും കസേരകളും തീവെച്ചു നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. 150 ഓളം കസേരകൾ നശിച്ചു. തുണിപ്പന്തലും നിലത്ത് വിരിക്കാൻ കൊണ്ടുവന്ന മാറ്റും കത്തിച്ചു. എല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.സമീപത്തെ വീട്ടുകാരാണ് തീ കണ്ടത്. തുടർന്ന് നാട്ടുകാരും ആർ.ജെ.ഡി പ്രവർത്തകരുമെത്തി. വടകരയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. പോലീസും സംഭവസ്ഥലത്തെത്തി. തീവെപ്പിനു പിന്നിൽ ആരാണെന്നത് വ്യക്തമായിട്ടില്ല. രാഷ്ട്രീയ സംഘർഷങ്ങളൊന്നും നിലനിൽക്കുന്ന പ്രദേശമല്ല ഇത്. ഞായറാഴ്ച രാവിലെ മുതലാണ് ക്യാമ്പ് തീരുമാനിച്ചിരുന്നത്. സംഭവമറിഞ്ഞ് പുലർച്ചെ തന്നെ ആർ.ജെ.ഡി നേതാക്കൾ സ്ഥലത്തെത്തി. പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!